തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നസ്രിയ; ആദ്യ ചിത്രം നാനിക്കൊപ്പം

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ് നസ്റിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ശേഷം വീണ്ടും ഒരു ഇടവേള എടുത്ത താരം ട്രാന്‍സിലൂടെ ആരാധകരെ ഞെട്ടിച്ചിരിന്നു. വരത്തന്‍ എന്ന ചിത്രത്തില്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോഴിതാ തെലുങ്കില്‍ തന്റെ അരങ്ങേറ്റം നടത്തുവാന്‍ ഒരുങ്ങുകയാണ് നസ്രിയ. നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ നായികയായിട്ടാണ് നസ്രിയയുടെ അരങ്ങേറ്റം. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിവേക് ആത്രേയയാണ്. നാനിയുടെ ഇരുപത്തെട്ടാം ചിത്രമാണിത്. നവംബര്‍ 21നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിടുന്നത്.

അവതാരകയായി കരിയര്‍ ആരംഭിച്ച നസ്രിയ ബ്ലെസ്സി ഒരുക്കിയ പളുങ്കിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. മാഡ് ഡാഡിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നസ്രിയ 2013ല്‍ പുറത്തിറങ്ങിയ അല്‍ഫോന്‍സ് പുത്രേന്‍ നിവിന്‍ ചിത്രം നേരത്തിന്റെ തമിഴ് പതിപ്പിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് രാജാ റാണിയിലെ റോളും ഏറെ പ്രശംസ നേടിയെടുത്തു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച മണിയറയിലെ അശോകനിലെ കാമിയോ റോളാണ് അവസാനമായി നസ്രിയ അഭിനയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News