നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചത് കൊലപാതകം, ആരോപണവുമായി കുടുംബം

കൊച്ചി: നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ .സിന്ധുവിനെ ശല്യം ചെയ്തിരുന്ന യുവാവിന് മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിതാവ് സി.വി.ജോയി.കഴിഞ്ഞ ദിവസം മകനുമായും പ്രശ്നമുണ്ടായിരുന്നു.ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.മകൾ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്നില്ലെന്നും പിതാവ്.പൊള്ളലേറ്റ് കിടന്ന സിന്ധു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പും പൊലീസിന് നൽകിയെന്ന് ബന്ധുക്കൾ

നായരമ്പലം സ്വദേശിനി സിന്ധു (30) ആണ് മരിച്ചത്. സാരമായി പൊള്ളലേറ്റ മകനെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വാഭാവിക മരണത്തിന് ഞാറയ്ക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ യുവതിക്ക് ജീവനുണ്ടായിരുന്നുവെന്ന് പറയുന്നു. യുവതി നല്‍കിയ മരണമൊഴിയില്‍ സമീപവാസിയായ യുവാവിനെതിരെ ആരോപണമുണ്ട്. ഈ യുവാവിനെതിരെ ഇവര്‍ രണ്ട് ദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. പോലീസും ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News