കൊച്ചിയില്‍ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി, ഒരാള്‍ അറസ്റ്റില്‍

തൃക്കാക്കര: കാക്കനാട് മലപ്പുറം സ്വദേശിനിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. മലപ്പുറം സ്വദേശിനിയും വിവാഹിതയുമായ 27കാരി ആണ് പരാതി നല്‍കിയിരിക്കുന്നത്. സുഹൃത്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ ആണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്ബില്‍ വീട്ടില്‍ സലിന്‍കുമാറിനെ (31) ഇന്‍ഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായുള്ള സൗഹൃദം മുതലെടുത്ത് സലിന്‍ ഇവരെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സെലിന്‍ ആവശ്യപ്പെട്ടത് പ്രകാരം കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡന്‍സിയില്‍ എത്തിയ യുവതിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി യുവാക്കള്‍ അര്‍ദ്ധബോധാവസ്ഥയിലാക്കി.

ശേഷം സലിന്‍, ഷെമീര്‍, അജ്മല്‍ എന്നിവര്‍ ചേര്‍ന്ന് രണ്ട് ദിവസം ഇവരെ തടവില്‍ പാര്‍പ്പിച്ച്, കൂട്ടബലാത്സംഗം ചെയ്തുവെന്നും തന്റെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് യുവതി നല്‍കിയിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയെയും പ്രതിയാക്കിയിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണ്.

ഇന്നലെ വൈകിട്ട് യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭര്‍ത്താവുമായി വേറിട്ടാണ് താമസം. യുവതിയുടെ വിവാഹജീവിതത്തിലെ അകല്‍ച്ച അറിയാവുന്ന സലിന്‍ മോഡലിനെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നുവെന്നാണു സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News