24.2 C
Kottayam
Sunday, June 7, 2026

‘എന്റെ സ്‍നേഹത്തിന്റെ ആള്‍രൂപം’, വിഘ്‍നേശ് ശിവനെ കുറിച്ച് നയൻതാര

Must read

സിനിമാ പ്രചാരണങ്ങളില്‍ നിന്ന് നയൻതാര വിട്ടുനില്‍ക്കാറാണ് പതിവ്. എന്നാല്‍ താൻ നായികയാകുന്ന പുതിയ ചിത്രമായ ‘കണക്റ്റി’ന്റെ പ്രചാരണത്തിനായി നയൻതാര രംഗത്തിറങ്ങിയിരിക്കുകയാണ്. സിനിമയെ കുറിച്ച് മാത്രമല്ല വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചും നയൻതാര അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നത്.  അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണക്റ്റ്’ ഡിസംബര്‍ 22നാണ് തിയറ്ററില്‍ റിലീസ് ചെയ്യുക.

സ്‍നേഹം എന്നത് എന്താണ് തനിക്ക് എന്ന് ‘കണക്റ്റി’ന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തി. എന്താണ് സ്‍നേഹം എന്ന് താൻ ചിന്തിക്കുന്നത്, അതിന്റെ ആള്‍രൂപമാണ് വിഘ്‍നേശ് ശിവൻ. ഞങ്ങള്‍ പ്രണയത്തിലായതിന് ശേഷം എനിക്ക് സ്‍നേഹത്തിന്റെ നിര്‍വചനം തന്നെ വിഘ്‍നേശ് ശിവനാണ്. വിഘ്നേശ് തനിക്ക് സമ്മാനമായി നല്‍കിയ ‘V’എന്ന അക്ഷരമുള്ള ബ്രേസ്‍ലെറ്റാണ് താൻ എപ്പോഴും ധരിക്കാറുള്ളത് എന്നും നയൻതാര പറഞ്ഞു.

വിഘ്നേശ് ശിവനുമായുള്ള വിവാഹ ശേഷം ജീവിതത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം സ്‍ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് എന്നും നയൻതാര ചോദിച്ചു. വിവാഹശേഷം സ്‍ത്രീകള്‍ക്ക് ജോലി ചെയ്യാം അല്ലെങ്കില്‍ പറ്റില്ല എന്നൊക്കെ എന്തുകൊണ്ടാണ് ഇപ്പോഴും ചര്‍ച്ചയുടെ ഭാഗമാകുന്നത്. വിവാഹം ഒരിക്കലും ഒരു ഇടവേളയല്ല. അതിനുശേഷവും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. വിവാഹം നിങ്ങളെ ജീവിതത്തെ ‘സെറ്റില്‍ഡ്’ ആക്കുന്നു. നിങ്ങള്‍ക്ക് അങ്ങനെ തോന്നുമ്പോള്‍, കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാൻ ആഗ്രഹിക്കും. ഞാൻ കണ്ടിട്ടുള്ള മിക്ക സ്‍ത്രീകളുടെയും മനോവിചാരങ്ങള്‍ അങ്ങനെ ആണെന്ന് താൻ കരുതുന്നതായും നയൻതാര പറയുന്നു.

നയൻതാരയും വിഘ്‍നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. വാടക ഗര്‍ഭപാത്രത്തിലൂടെ നയൻതാരയ്‍ക്കും  വിഘ്‍നേശ് ശിവനും ഇരട്ടക്കുട്ടികളും ജനിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week