ന്യൂഡൽഹി: ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ ബോളിവുഡ് താരം ഉർഫി ജാവേദ് ദുബായിൽ കസ്റ്റഡിയിൽ. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോൾ ദുബായ് പൊലീസിന്റെ ചോദ്യംചെയ്യലിനു വിധേയയാകുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ദുബായിൽ പൊതുസ്ഥലത്ത് ഗ്ലാമറസ് വേഷം ധരിക്കാൻ അനുവാദമില്ല. ഫാഷൻ പരീക്ഷണങ്ങളിലൂടെയാണ് ഉർഫി വാർത്തകളിൽ നിറയാറുള്ളത്. കയ്യിൽ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉർഫി ഫാഷൻലോകത്ത് ശ്രദ്ധേയയാണ്. അടുത്ത പ്രോജക്ടുകൾക്കായി ഉർഫി ഒരാഴ്ചയായി യുഎഇയിൽ ഉണ്ട്.
സണ്ണി ലിയോണിയും അർജുൻ ബിജ്‌ലാനിയും അവതാരകരായ സ്പ്ലിറ്റ്സ്‌വില്ല എക്സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി ഉർഫി പ്രത്യക്ഷപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News