‘ഇപ്പോൾ ഫുൾ കാണിക്കൽ ആണല്ലോ’ബട്ടൻസ് തുറന്നിടാന്‍ കാണിച്ച ആ മനസ്സ്’ നവ്യ നായർക്ക് വിമർശനം
കൊച്ചി:മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസിൽ ഇടംപിടിച്ച നവ്യ മികച്ച നർത്തകിയുമാണ്. ‘നന്ദനം’ എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയുടെ കരിയറിൽ വഴിത്തിരിവായത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഇഷ്ടം’ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപ്പട്ടം നേടിയിട്ടുണ്ട്. 2010 ജനുവരി 21ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതയായി.
വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു.
‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവും നടത്തി. അഭിനയത്തിനൊപ്പം നൃത്തപരിപാടികളൊക്കെയായി തിരക്കിലാണ് നവ്യ. ഇപ്പോഴിതാ നവ്യയുടെ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ഷർട്ടും പാന്റുമാണ് വീഡിയോയിൽ നവ്യ ധരിച്ചിരിക്കുന്നത്. താരത്തിനെതിരെ നെഗറ്റീവ് കമന്റുകളാണ് കൂടുതലായി എത്തിയത്.
‘അകത്തുള്ളതൊക്കെ പുറത്തു വന്നു തുടങ്ങിയല്ലോ’, ‘ഇപ്പോൾ ഫുൾ കാണിക്കൽ ആണല്ലോ. മോഡേൺ. പണ്ടൊന്നും കാണിക്കാൻ പറ്റാത്തതിന്റെ എല്ലാം കഴപ്പും തീർക്കുവാണോ. കഷ്ടം. ഹസ്ബൻഡ് പാവമായോണ്ടാ’, ‘ബട്ടൻസ് തുറന്നിടാൻ കാണിച്ച ആ മനസ്സ്’, ‘നീയും തുടങ്ങിയല്ലേ’ എന്നിങ്ങനെ നീളുന്നു ചില കമന്റുകൾ. അതേസമയം മോശം കമന്റുകളോട് താരം പ്രതികരിച്ചിട്ടില്ല. എന്നാൽ പലരും താരത്തെ അഭിനന്ദിച്ചും പിന്തുണച്ചും എത്തിയിട്ടുണ്ട്.