25.2 C
Kottayam
Sunday, May 19, 2024

ബസുടമയെ മർദ്ദിച്ച സംഭവം;സിഐടിയു നേതാവ് നേരിട്ട് ഹാജരാകണം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Must read

എറണാകുളം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് ഹൈക്കോടതിതിയിൽ നേരിട്ട് ഹാജരാകണം. ഹൈക്കോടതി സ്വമേധയായെടുത്ത കേസിലാണ് സിഐടിയു നേതാവ് കെആർ അജയനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഹൈക്കോടതി അജയന് അയച്ചു.

കോടതിയലക്ഷ്യകേസിൽ അജയനെ കക്ഷി ചേർത്താണ് ജസ്റ്റിസ് എൻ നഗരേഷ് നടപടിയെടുത്തത്.. അതേസമയം കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ പോലിസിനെതിരെ കോടതി രൂക്ഷവിമർശം നടത്തിയിരുന്നു.

ഒന്ന് തല്ലിക്കോട്ടെ എന്ന മനോഭാവമാണ് പോലീസ് സ്വീകരിച്ചതെന്നും എല്ലാം പോലിസിൻ്റെ നാടകമമല്ലായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണമുണ്ടായോ എന്ന് പോലീസിനോട് കോടതി ചോദിച്ചു.

അന്ന് ബസുടമയ്ക്ക് കിട്ടിയ അടി ശരിക്കും കൊണ്ടത് കൊടതിയുടെ മുഖത്താണെന്നും, അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേയെന്നും കോടതി വിമർശിച്ചിരുന്നു. സംഭവത്തിൽ കുമരകം എസ്എച്ചഒയും ഡിവൈഎസ്‌പിയും സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേസ് ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week