24.3 C
Kottayam
Monday, June 15, 2026

ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു

Must read

കണ്ണൂര്‍:സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ദേശമംഗലം തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗം ഇടിച്ചു തകർത്താണ്  നിന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്. 

റോഡിലുണ്ടായിരുന്ന ട്രാവലർ വാനും മറ്റൊരു കാറും തമ്മിലും കൂട്ടിയിടിച്ചിട്ടുണ്ട്. താരത്തിനുൾപ്പടെ ആർക്കും അപകടത്തിൽ പരിക്കില്ല എന്നാണ് വിവരങ്ങൾ. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

മ്യൂസിക്കല്‍ മിനി ഫീച്ചര്‍ ഫിലിമായ കാർത്തി കല്യാണിയാണ് ഗോവിന്ദ് പത്മസൂര്യയുടെ പുതിയ ചിത്രം. അഞ്ജു കുര്യനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ ഒരു പ്രൊമോ സോംഗ് രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയിരുന്നു. വന്‍ പ്രതികരണമാണ് ഗാനത്തിന് യുട്യൂബില്‍ ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഞ്ചുവര്‍ഷത്തെ ഹിയറിംഗിനൊടുവിൽ വിവാഹമോചനം വേണോ എന്ന് ജഡ്ജി; ഭാര്യയെ നോക്കി പുഞ്ചിരിച്ച് ഭര്‍ത്താവ്; കോടതിമുറിയില്‍ വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി. വിവാഹ മോചന...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര,...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.88 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ക്യാപ്‌സ്യൂളുമായി പിടിയിലായത് കാസര്‍കോട് സ്വദേശി, പരിശോധന യുവാവിൻ്റെ നടത്തത്തിൽ സംശയം തോന്നിയതോടെ

കണ്ണൂര്‍: രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച് ഒരു കിലോ മുകളില്‍ സ്വര്‍ണം...

മന്ത്രിയെ 'കിങ്ങിണിക്കുട്ടന്‍' എന്ന് പരിഹസിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

താമരശ്ശേരി: ആരോഗ്യമന്ത്രിയെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്. താമരശേരി തോറ്റാമ്പുറം സ്വദേശി ബിബിനെതിരെയാണ് കേസ്. നിപ വാര്‍ത്താസമ്മേളം നടത്തുന്നതിനിടെയായിരുന്നു കമന്റിട്ടത്. കലാപാഹ്വാനത്തിന് പുറമേ മനഃപൂര്‍വം സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള...

നിപയിൽ ആശ്വാസം, പുതിയ രോഗബാധയില്ല; സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ്...

Popular this week