തിരുവനന്തപുരം മിനിമം വേതനം നിശ്ചയിക്കണമെന്നതടക്കമുള്ള അവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നു.
ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.കെ.എസ്.ആര്‍.ടി.സി-സ്വകാര്യ വാഹനങ്ങള്‍ ഓടുന്നില്ല,കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു.ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍, വിനോദ സഞ്ചാര മേഖല,ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മിനിമം വേതനം 21000 ആയി ഉയര്‍ത്തണമെന്നതിനൊപ്പം നാലു പുതിയ തൊഴില്‍ കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തിനെതിരെയുമാണ് പണിമുടക്ക്. 44 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയാണ് കേന്ദ്ര പുതുയ തൊഴില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങുന്നത്