28.4 C
Kottayam
Saturday, June 6, 2026

പാര്‍ലമെന്‍റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി,ഷിൻസോ ആബേയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഖാചരണം

Must read

ന്യൂഡൽഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഖാചരണം. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്‍റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ഷിന്‍സോ ആബേയുടെ മരണത്തില്‍ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉണ്ടായിരിക്കില്ല. ഷിന്‍സോ ആബേയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇന്നലെ അനുശോചിച്ചിരുന്നു. 

കൊലപാതകം എന്തിന് വേണ്ടി? 

യമഗാമി തെത് സൂയ….  ജപ്പാനും ലോകവും നടുങ്ങിയ നിഷ്ടൂര കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ. ഷിൻസോ ആബെയ്ക്ക് നേരെ വെടിവെച്ച ശേഷം തെത് സൂയ യാതൊരു കൂസലുമില്ലാതെ നിന്നെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഒരു നാടൻ ഇരട്ടക്കുഴൽ തോക്കും കയ്യിലേന്തി. ഇനിയും തിരകൾ ബാക്കിയുണ്ടായിരുന്ന ആ തോക്ക് മറ്റൊരാൾക്ക് നേരെയും പ്രതി ചൂണ്ടിയില്ല. എന്തായിരിക്കാം ഈ നിഷ്ടൂര കൊലപാതകത്തിനു പിറകിലെ കാരണം..? ആർക്ക് വേണ്ടിയാണ് ഈ കൊലപാതകം…? ജപ്പാനും ലോകവും തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. പലതുണ്ട് സംശയങ്ങൾ.

പ്രതി യമഗാമി തെത് സൂയ മുൻ ജപ്പാൻ നാവിക സേന ഉദ്യോഗസ്ഥനാണ്, 2005 വരേ  മൂന്ന് വർഷം സേനയിലുണ്ടായിരുന്നു.  യാരെ സ്വദേശിയായ പ്രതിക്ക് ആയുധ പരിശീലനവും ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിമാത്രമാണ് യാരെയിലെ ആബെയുടെ പ്രചാരണം തീരുമാനിച്ചതെന്നാണ് ലിബറൽ ഡമോക്രാറ്റിക് പാർട്ടി പ്രദേശി നേതൃത്വം പറയുന്നത്. അങ്ങിനെ യെങ്കിൽ യാരെയിലെ കൊലപാതകം ആസൂത്രണം ചെയ്യാൻ കൂടുതൽ സമയം കിട്ടിയിട്ടില്ലെന്ന് വേണം കരുതാൻ.  ജപ്പാനെതിരായ രാജ്യന്തര ശത്രുക്കളേയും ജപ്പാനും ആബെയ്ക്കുമെതിരായ  ആഭ്യന്തര ശ്തരുക്കളിലേക്കുമാണ് ശംശയം നീളുന്നത്.

- Advertisement -

ജപ്പാൻ സൈന്യത്തെ ആധുനീകരിച്ചതും ആയുധ പ്രതിരോധ ശേഷി വർധിപ്പിച്ചതും ആബെ ഭരണത്തിലിരിക്കുമ്പോഴാണ്. ഇതിനെതിരെ രാജഭരണാനുകൂലികളുടേയും ആയുധ വിരുദ്ധരുടേയും വൻ പ്രതിഷേധം നടന്നിരുന്നു. ഹിരോഷിമ നാഗസാക്കി ദുരന്തങ്ങൾക്ക് ശേഷം ആയുധങ്ങൾക്കും സൈനികാക്രമങ്ങൾക്കുമെതിരായ വികാരം ജനങ്ങളിൽ ശക്തമാണ്. സംശയം ഇവരിലേക്കും നീളുന്നു.
 
പാർലമെന്റ് ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെയാണ് കൊലപാതകം. ആബെയുടെ രാഷ്ട്രീയ ശത്രുക്കളാണോ പിറകില്ലെന്നും സംശയമുണ്ട്. പക്ഷെ അധികാരത്തിലില്ലാത്ത ആബെയെ കൊലപ്പെടുത്തിയിട്ട് എന്ത് കാര്യം എന്നാണ് ചോദ്യം. കൂടെ വോട്ടെടുപ്പ് അടുത്തിരിക്കെ ഇത്തരം കൊലപാതകം നടക്കുമോ എന്നും ചോദ്യങ്ങൾ ഉയരുന്നു.

- Advertisement -

ചൈനയാണ് ജപ്പാന്റെ പ്രദാന ശ്ത്രു. ജപ്പാന്റെ സൈനിക ശക്തി വർധിപ്പിച്ചതിലും മേഖലയിൽ പുതിയ ശാക്തിക ചേരിക്ക് രൂപം നൽകിയതിലും ആബെയോട് ചൈനയ്ക്ക് ശത്രുതയുണ്ട്. ചൈനയുടെ കരങ്ങൾ ആബെയുടെ കൊലപാതകത്തിന് പിറകിലുണ്ടോ..?  

തീവ്രവാദ സംഘടനകൾക്കോ മത വിഭാഗങ്ങൾക്കൊ പങ്കുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. മതം സംഘർഷങ്ങളും പ്രശ്നങ്ങളും കുറവായ ജപ്പാനിൽ അതിന് വിരളമായ സാധ്യതയെ കൽപ്പിക്കുന്നുള്ളു.

കൊലപാതകത്തിന് പിറകെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഇവ എങ്ങിനെ , എന്തിന് ശേഖരിച്ചു എന്നതും കണ്ടെത്തേണ്ടതുണ്ട്.

- Advertisement -

ആബെയുടെ നിലപാടുകളോട് തനിക്ക് യോജിക്കാനാകില്ലെന്നും അതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യമഗാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. എല്ലാം അന്വേഷിക്കുന്നുണ്ടെന്നായിരുന്നു നിലവിലെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week