27.5 C
Kottayam
Saturday, April 27, 2024

കീര്‍ത്തി സുരേഷ് മികച്ച നടി, ജോജുവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Must read

ന്യൂഡല്‍ഹി: 66 ആമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി മേനക സുരേഷിന്റെയും നിര്‍മ്മാതാവ് സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. തെലുങ്ക് സിനിമ ‘മഹാനടി’യിലെ അഭിനയമാണ് കീര്‍ത്തിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ ജോജു ജോര്‍ജ് ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹനായി. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രിക്കും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണനെ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുത്തു.

അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍.

മികച്ച മലയാള ചിത്രം: സുഡാനി ഫ്രെം നൈജീരിയ. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്). മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍). മികച്ച സഹനടി: സുരേഖ സിക്രി (ബദായ് ഹോ). മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാന്‍. ജനപ്രിയ ചിത്രം: ബദായ് ഹോ. മികച്ച സൗണ്ട് മിക്‌സിങ്‌രംഗസ്ഥലാം (തെലുങ്ക് ചിത്രം). മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം: സുധാകര്‍ റെഡ്ഢി യെഹന്തി ചിത്രം നാഗ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week