ഭാവി നശിച്ചുപോകുമെന്ന്‌ കുട്ടികള്‍ക്ക് ഭീഷണി,ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലവകാശ കമ്മീഷൻ. സ്ഥാപനത്തില്‍ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഭാവി നശിച്ചുപോകും എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. വിദ്യാർത്ഥികളെയാണ് ഇങ്ങനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും, ആവശ്യമെങ്കിൽ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂന്ഗോ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ബൈജൂസ് അവരുടെ കോഴ്‌സുകള്‍ തെറ്റിദ്ധരിപ്പിച്ചും തത്വദീക്ഷയില്ലാതെയും വില്‍ക്കുന്നു എന്ന് ആരോപിച്ച ദേശീയ ബാലാവകാശ കമ്മീഷന്‍ ബൈജൂസ് രവീന്ദ്രനോട് ഡിസംബര്‍ 23ന് നേരിട്ട് ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ കോഴ്‌സുകള്‍ വാങ്ങുന്നതിന് പ്രേരിപ്പിക്കാന്‍ തട്ടിപ്പിലൂടെ മാതാപിതാക്കളെ ബൈജൂസിന്റെ വില്‍പന സംഘം പ്രലോഭിക്കുന്നതായും ദേശീയ ബാലാവകാശകമ്മീഷന്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News