29.4 C
Kottayam
Wednesday, June 17, 2026

വാമോസ് അര്‍ജന്റീന….കേക്ക് മുറിച്ച് ആഘോഷം, ഒടുവില്‍ പുള്ളാവൂരിലെ കട്ടൗട്ടുകൾ മാറ്റി

Must read

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ആരാധകർ തന്നെ നീക്കി. ലോകകപ്പ് അവസാനിച്ചതോടെ കട്ടൗട്ടുകൾ നീക്കാൻ കൊടുവള്ളി നഗരസഭ നിർദ്ദേശിക്കുകയായിരുന്നു. ലോകകപ്പിന് ഒരു മാസം മുൻപ് തന്നെ പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്ന ഈ കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിയിരുന്നു. ലിയോണല്‍ മെസി, നെയ്‌മര്‍ ജൂനിയര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകളാണ് പുള്ളാവൂരില്‍ ഉയര്‍ന്നിരുന്നത്. 

ഫിഫ ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ ച‍ര്‍ച്ചയായിരുന്നു. പുഴയുടെ നടുവിൽ അർജന്‍റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ആണ് ആദ്യം ഉയർന്നത്. അർജന്‍റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്.

- Advertisement -

മാധ്യമങ്ങളിൽ മെസിയുടെ കട്ടൗട്ടിനെക്കുറിച്ച് വാർത്ത വന്നതിന് തൊട്ടുപിന്നാലെ അതിനേക്കാള്‍ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറുടെ കട്ടൗട്ട് ഉയർന്നതോടെ കട്ടൗട്ട് മത്സരമായി. രാത്രിയും കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടുകൂറ്റൻ കട്ടൗട്ടും ഇവിടെ ഉയര്‍ന്നതോടെ ആഗോളമാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി. 

- Advertisement -

പുള്ളാവൂരിലെ കട്ടൗട്ടുകളെ പ്രശംസിച്ച് ഫിഫ തന്നെ രംഗത്തെത്തിയിരുന്നു. ‘കേരളത്തിലെ ഫുട്ബോള്‍ ജ്വരം, നെയ്‌മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് ചിത്രം ഫിഫ ട്വീറ്റ് ചെയ്തത്. പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവുമെത്തി.

കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന പഞ്ചായത്തിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. ലോകകപ്പ് അവസാനിച്ചതോടെ ഇവിടുത്തെ മൂന്ന് കട്ടൗട്ടുകളും ആരാധകര്‍ തന്നെ നീക്കം ചെയ്‌തിരിക്കുകയാണ്. 

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week