28.2 C
Kottayam
Saturday, April 20, 2024

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും

Must read

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും.രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കോവിഡിനെതിരെയുള്ള വാക്സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവർത്തകർ, പ്രായമേറിയവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിന്റെ ആദ്യ ഡോസ് നൽകിയത്.

പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കും. അൻപത് വയസ്സിന് മേൽ പ്രായമുള്ള എല്ലാ എംപിമാർക്കും എംഎൽഎ മാർക്കും വാക്സിൻ നൽകുമെന്നാണ് സൂചന. രണ്ടാംഘട്ടത്തിൽ അൻപത് വയസ്സിന് മേൽ പ്രായമുള്ളവർക്കാണ് മുൻഗണന നൽകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week