ഈ ജന്മത്തില്‍ ഇനി എന്തൊക്കെ വേദന അനുഭവിക്കാന്‍ വിധിയുണ്ടെങ്കിലും ഇങ്ങനെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഓരോ നിമിഷവും ക്യാന്‍സറിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന നന്ദു മഹാദേവ. ഏതൊരാള്‍ക്കും പ്രചോദനം നല്‍കി കൊണ്ടാണ് നന്ദുവിന്റെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധനേടുകയാണ്
വീണ്ടും പഴയ രൂപത്തിലേക്ക് എന്ന് പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം. ശാസ്ത്രത്തിന്റെ കണക്കുകളില്‍ കേവലം 10 ശതമാനം മാത്രമാണ് തിരികെ സാധാരണ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത ബാക്കി 90 ശതമാനം ആത്മാവിശ്വാസവുമായി ഞാന്‍ മെഡിക്കല്‍ സയന്‍സിന്റെയും സര്‍വ്വേശ്വരന്റെയും മുന്നില്‍ നില്‍ക്കുകയാണെന്നും നന്ദു പറയുന്നു. പക്ഷെ 100 ശതമാനം ഉറപ്പായും ഞാന്‍ തിരികെ വരും ഉറച്ച വിശ്വാസവും ഈ ആത്മവിശ്വാസവും പലവട്ടം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ശരീരമാണ് എന്റേതെന്ന അടിയുറച്ച വിശ്വാസവും അദ്ദേഹം പങ്കുവെക്കുന്നു.
വീണ്ടും പഴയ രൂപത്തിലേക്ക് !
ഞാനെന്ന സിനിമയുടെ ഒരു പകുതി അവസാനിക്കുന്നു..
ചങ്കുകളോട് വ്യക്തമായ തുറന്ന് പറച്ചിലുകളോടെ രണ്ടാം പകുതി ആരംഭിക്കുകയാണ്..
വസന്തകാലത്തിന് മുമ്പ് ചില വൃക്ഷങ്ങള്‍ ഇല പൊഴിക്കുന്നത് കണ്ടിട്ടില്ലേ..
അതുപോലെ വരാന്‍ പോകുന്ന വസന്തത്തിന് മുന്നോടിയായി ഞാനും ഇല പൊഴിക്കുകയാണ്..
ഈ ജന്മത്തില്‍ ഇനി എന്തൊക്കെ വേദന അനുഭവിക്കാന്‍ വിധിയുണ്ടെങ്കിലും ഇങ്ങനെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം…!
ശാസ്ത്രത്തിന്റെ കണക്കുകളില്‍ കേവലം 10 ശതമാനം മാത്രമാണ് തിരികെ സാധാരണ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത
ബാക്കി 90 ശതമാനം ആത്മാവിശ്വാസവുമായി ഞാന്‍ മെഡിക്കല്‍ സയന്‍സിന്റെയും സര്‍വ്വേശ്വരന്റെയും മുന്നില്‍ നില്‍ക്കുകയാണ്..
പക്ഷെ 100 ശതമാനം ഉറപ്പായും ഞാന്‍ തിരികെ വരും
ഉറച്ച വിശ്വാസവും ഈ ആത്മവിശ്വാസവും പലവട്ടം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ശരീരമാണ് എന്റേത്..
ഈ പോരാട്ടത്തില്‍ ഞാന്‍ ജയിക്കുക തന്നെ ചെയ്യും..
ഇനി ഒരു പക്ഷേ മറിച്ചായാല്‍
ഞാന്‍ തോറ്റു എന്നൊരിക്കലും എന്റെ ചങ്കുകള്‍ പറയരുത്..
പകരം..
ഏത് അവസ്ഥയില്‍ ആയാലും മരണം തന്നെ മുന്നില്‍ വന്ന് നിന്നാലും ഇങ്ങനെ കരളുറപ്പോടെ ചെറുപുഞ്ചിരിയോടെ അതിനെ നേരിടണം..
ഞങ്ങളൊക്കെ ഈ അവസ്ഥയിലും എത്ര സന്തുഷ്ടരാണ്..
ജീവിതം ഓരോ നിമിഷവും ആസ്വദിച്ചു ജീവിച്ചു തന്നെ മരിക്കണം എന്ന നമ്മുടെയൊക്കെ ആശയമാണ് ചര്‍ച്ച ചെയ്യേണ്ടത്..
ആ മനോനിലയാണ് എല്ലാ മനസ്സുകളിലേക്കും പകര്‍ത്തേണ്ടതും പറഞ്ഞു കൊടുക്കേണ്ടതും
സ്നേഹിച്ചാല്‍ ചങ്ക് അടിച്ചുകൊണ്ടുപോകുന്ന , സ്നേഹത്തോടെ കൈപ്പറ്റിയാല്‍ പിന്നെ ഒരിക്കലും വിട്ടു പോകാത്ത ഈ മാന്‍ഡ്രെക്കിന്റെ മൊട്ടത്തല വീണ്ടും ന്റെ പ്രിയപ്പെട്ടവരെ ഏല്പിക്കുകയാണേ..
സ്നേഹം ചങ്കുകളേ..