24.2 C
Kottayam
Sunday, June 7, 2026

ഇ.പിയുടെ വിശ്വാസം നേടാൻ ഉമാ തോമസിനെതിരേ ദീപ്തി വോട്ട് ചെയ്തു, ദൃശ്യം അ‌യച്ചുതന്നു:നന്ദകുമാർ

Must read

കൊച്ചി: കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി സി.പി.എമ്മിലേക്ക് മാറുന്ന കാര്യം ചർച്ചചെയ്തിരുന്നുവെന്ന് ടി.ജി. നന്ദകുമാർ. ഇ.പിയുടെ വിശ്വാസം നേടുന്നതിനായി ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിനെതിരേ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്റെ ദൃശ്യം തനിക്ക് മൊബൈലിൽ അ‌യച്ചുതന്നു. ദീപ്തി ഇക്കാര്യം നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാർ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിലേക്ക് ക്ഷണിച്ച് ദല്ലാൾ നന്ദകുമാർ തന്നെ സമീപിച്ചെന്ന് ദീപ്തി മേരി വർഗീസ് വെളിപ്പെടുത്തിയിരുന്നു. എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ റിക്രൂട്ടിങ് ഏജന്റായി പ്രവർത്തിക്കുകയാണ്. ജയരാജനല്ല സീതാറാം യെച്ചൂരി വിളിച്ചാലും അ‌ത് തള്ളിക്കളയാനുള്ള ഔചിത്യം തനിയ്ക്കുണ്ടെന്നും കൊച്ചി കോർപറേഷൻ കൗൺസിലർ കൂടിയായ ദീപ്തി മേരി പറഞ്ഞിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് നന്ദകുമാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് ദീപ്തിയെ സമീപിച്ചത് ഞാനാണ്. ആ സമയത്ത് യു.ഡി.എഫിലെ അ‌സംതൃപ്തരെ സി.പി.എമ്മിൽ എത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ബൂത്ത് തലത്തിലുള്ള ലിസ്റ്റും നൽകിയിരുന്നു. ഇ.പിയുടെ അ‌റിവോടെയാണ് അ‌വരെ കണ്ടത്. ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽനിന്ന് സി.പി.എമ്മിൽ എത്തിയ, ദീപ്തിയ്ക്കൊപ്പം കൗൺസിലറായിരുന്ന എം.ബി. മുരളീധരനാണ് അ‌വരുടെ പേര് നിർദേശിച്ചത്. അ‌ദ്ദേഹത്തോടൊപ്പമായിരുന്നു കൂടിക്കാഴ്ച, നന്ദകുമാർ പറഞ്ഞു.

കോൺഗ്രസിൽ അ‌ർഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നും പ്രവർത്തനം മാത്രമേ ഉള്ളൂവെന്നും ദീപ്തി ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അ‌വരെ സമീപിച്ചതിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടാൻ സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കൾ ആരെങ്കിലും തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചാർജുണ്ടായിരുന്ന ജയരാജനെ വന്നുകണ്ടു. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അ‌ദ്ദേഹം പറഞ്ഞു.

- Advertisement -

തന്റെ സത്യസന്ധത തെളിയിക്കാൻ ഉമാ തോമസിനെതിരേ വോട്ട് ചെയ്തതിന്റെ തെളിവ് അ‌യച്ചുതരികയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ച ശേഷം ദീപ്തിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അ‌വരിൽനിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week