ഉടുത്ത സാരികൾ വിൽക്കാനൊരുങ്ങി നവ്യാ നായർ; ആദ്യം വരുന്നവർക്ക് മുൻഗണന
കൊച്ചി:നന്ദനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യാ നായർ. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയും നൃത്തവുമായി വീണ്ടും സജീവമാണ് സോഷ്യൽ മീഡിയകളിൽ നവ്യ. പൊതു വേദികളിലും പരിപാടികളിലുമെല്ലാം താരം കൂടുതൽ അണിയുന്നത് സാരികളാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താൻ ഒരു പുതിയ സംരംഭം തുടങ്ങുകയാണെന്ന് നവ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ഒരിക്കൽ ഉടുത്തതോ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ സാരികൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണ് താരം. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജും നടി ആരംഭിച്ചിട്ടുണ്ട്.
ആറ് സാരികളാണ് നവ്യ നായർ വിൽപ്പനയ്ക്കായി ഡിസ്പ്ലെ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടു സാരികൾ കാഞ്ചിപുരമാണ് ബാക്കിയുള്ളവ ലിനൻ സാരികളും ബനാറസ് സാരികളുമാണ്. 5000 രൂപയ്ക്ക് താഴെയാണ് സാരികളുടെ എല്ലാം വില. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജും നൽകി വേണം വാങ്ങാൻ. ആദ്യം വരുന്നവർക്കാകും പരിഗണന എന്ന് നവ്യ നായർ അറിയിച്ചിട്ടുണ്ട്.
വരാഹം’ എന്ന ചിത്രത്തിലാണ് നവ്യാ നായർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.