NationalNews

അശ്ലീല ഉള്ളടക്കം, യെസ്മ ഉൾപ്പടെ 18 ഒടിടി ആപ്പുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതോടൊപ്പം 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍ (ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്നും) 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്.

2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 292, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും പേരില്‍ അശ്ലീലവും ചൂഷണവും അനുവദിക്കാനാകില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഈ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന്റെ ഒരു പ്രധാന ഭാഗം അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതുമാണെന്ന് അധികൃതര്‍ കണ്ടെത്തി. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങള്‍ എന്നിങ്ങനെ അനുചിതമായ വിവിധ സന്ദര്‍ഭങ്ങളില്‍ നഗ്‌നതയും ലൈംഗിക പ്രവര്‍ത്തനങ്ങളും ഇവയില്‍ ചിത്രീകരിക്കുന്നുവെന്നും നിരോധനത്തിനുള്ള കാരണമായി ഐടി മന്ത്രാലയം പറയുന്നു.

നിരോധിക്കപ്പെട്ട ആപ്പുകള്‍

  • ഡ്രീംസ് ഫിലിംസ്
  • വൂവി
  • യെസ്മ
  • അണ്‍കട്ട് അഡ്ഡ
  • ട്രൈ ഫ്‌ളിക്‌സ്
  • എക്‌സ് പ്രൈം
  • നിയോണ്‍ എക്‌സ് വിഐപി
  • ബേഷരംസ്
  • ഹണ്ടേഴ്‌സ്
  • റാബിറ്റ്
  • എക്‌സ്ട്രാ മൂഡ്
  • ന്യൂഫ്‌ളിക്‌സ്
  • മൂഡ്എക്‌സ്
  • മോജ്ഫ്‌ളിക്‌സ്
  • ഹോട്ട് ഷോട്ട്‌സ് വിഐപി
  • ഫുജി
  • ചിക്കൂഫ്‌ളിക്‌സ്
  • പ്രൈം പ്ലേ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker