‘എന്നെ കണ്ടാല്‍ കൂളാണ് എന്നൊക്കെ തോന്നുമെങ്കിലും ടെന്‍ഷന്റെ കാര്യത്തില്‍ ഉസ്താദാണ്’; നമിത പ്രമോദ്
മലയാളികളുടെ നടിയാണ് നമിത പ്രമോദ്. സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇപ്പോള്‍ തിരക്കുള്ള നടിയാണ്. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെപ്പറ്റിയും താരം തുറന്നു പറയുകയാണ് താരം. അമ്മയും അച്ഛനും തന്നെ വിവാഹ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല. ഞാന്‍ കേപ്പബിളാണെന്ന് തോന്നുമ്പോള്‍ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും അതല്ലാതെ ഭര്‍ത്താവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്നാണ് അവരുടെ നിലപാട്.
26 വയസാകുമ്പോളേക്ക് മാത്രമേ എനിക്ക് ആ പക്വത ലഭിക്കൂ എന്നതാണ് എന്റെ കണക്കുകൂട്ടല്‍. ജീവിതത്തില്‍ കഴിയുന്നത്ര അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകണം. ഡിവോഴ്സ് പോലെയുള്ള കാര്യങ്ങളില്‍ എനിക്ക് ഒട്ടും താല്പര്യമില്ല. വിവാഹ ശേഷം കുടുംബം, കുഞ്ഞു എന്നിവ നോക്കാന്‍ പക്വത വേണം. അതില്ലാതെ ഇപ്പോള്‍ വിവാഹം കഴിച്ചിട്ട് കാര്യമില്ല.
എടുത്ത് ചാടി ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നെ കണ്ടാല്‍ കൂളാണ് എന്നൊക്കെ തോന്നുമെങ്കിലും ടെന്‍ഷന്റെ കാര്യത്തില്‍ ഉസ്താദാണ് പക്ഷേ എല്ലാ കാര്യത്തിലും സൊല്യൂഷനുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. ടെന്‍ഷന്‍ കൂടി കഴിഞ്ഞാല്‍ ഉറങ്ങാന്‍ കൂടി കഴിയില്ല. എന്നാല്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളില്‍ എല്ലാം ഞാന്‍ തന്നെയാണ് സൊല്യൂഷന് കണ്ടെത്തിയത്.