28.9 C
Kottayam
Thursday, May 2, 2024

പ്രിസൈഡിംഗ് ഓഫീസര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തു; ഗുരുതര ആരോപണവുമായി കൊച്ചിയിലെ തോറ്റ മേയര്‍ സ്ഥാനാര്‍ത്ഥി

Must read

കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരേ ആരോപണവുമായി കൊച്ചിയിലെ തോറ്റ മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസര്‍ നിയമവിരുദ്ധമായി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തതു മൂലമാണു താന്‍ ഒരു വോട്ടിനു പരാജയപ്പെട്ടതെന്ന് എന്‍. വേണുഗോപാല്‍ പറഞ്ഞു.

കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. ഒരു വോട്ടിനാണ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി എം.പദ്മകുമാരിയോടു പരാജയപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week