ഉറങ്ങിക്കിടന്നപ്പോള്‍ പ്രേതം മുതുകില്‍ പിടിച്ച് വലിച്ചു! വെളിപ്പെടുത്തലുമായി വനിതാ ക്രിക്കറ്റ് താരം

ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരത്തിന് പോയപ്പോള്‍ ഉണ്ടായ ‘നിഗൂഢ’ അനുഭവം തുറന്ന് പറഞ്ഞ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സുഷമ വര്‍മ. ഉറങ്ങിക്കിടന്നപ്പോള്‍ പ്രേതം മുതുകില്‍ പിടിച്ച് വലിച്ചെന്നാണ് സുഷമയുടെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ടിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ പിടിച്ചുവലിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടുവെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുഷമ വര്‍മ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മത്സരത്തിനു മുന്‍പായിരുന്നു സംഭവം.

പരിശീലനത്തിനു ശേഷം എനിക്ക് അനുവദിച്ച മുറിയിലേക്കു പോയി. പ്രാക്ടീസ് ചെയ്യുമ്പോഴത്തെ വസ്ത്രം ധരിച്ചു തന്നെ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തിനിടെ ആരോ എന്നെ വലിക്കുന്നതായി തോന്നി. മുതുകില്‍ പിടിച്ച് ആരോ എന്നെ തിരിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. ഉറങ്ങിപ്പോയെങ്കിലും ഇതു വീണ്ടും തുടര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എനിക്ക് അനങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഉണര്‍ന്നു.

നടന്നത് എന്താണെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങളില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ആ ദിവസം എന്റെ ധാരണ മാറി. വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഹോട്ടലിന് ഉള്‍ഭാഗം അത്രയേറെ ശാന്തമായിരുന്നു.

സംഭവത്തിനിടെ ഫോണ്‍ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാലുകള്‍ അനക്കാന്‍ പോലും സാധിച്ചില്ല. പ്രാര്‍ഥിച്ചപ്പോള്‍ ആരോ ബലമായി മോചിപ്പിക്കുന്നതായി തോന്നി’ – താരം അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News