EntertainmentNews

താനും കാവ്യാ മാധവനും ഒരു പോലെ;മനസ്സുതുറന്ന് സാന്ദ്ര തോമസ്

കൊച്ചി:നടിയായും നിർമ്മാതാവായും കഴിവ് തെളിയിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. സിനിമയിൽ അങ്ങനെ സ്വപ്നങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് താനെന്നാണ് സാന്ദ്ര പറയുന്നത്. എനിക്ക് ഇത്രയും സിനിമകൾ ചെയ്യണം, അങ്ങനത്തെ സിനിമ ചെയ്യണം എന്നൊന്നുമില്ലെന്നും സാന്ദ്ര പറയുന്നു. തനിക്ക് എക്സൈറ്റിം​ഗ് ആയ സിനിമകൾ ചെയ്യുക തന്റെ ഫാമിലി ലൈഫിനെയും തന്റെ പേഴ്സണൽ ലൈഫിനെയും ബാധിക്കാത്ത സിനിമകൾ ചെയ്യുക എന്നതാണ് തന്റെ മനസ്സിലെന്നും താരം പറഞ്ഞു.

ഇത് തന്റെ വരുമാന മാർ​ഗം കൂടിയാണെന്നും അതുകൊണ്ട് അത്തരം സിനിമകൾ ചെയ്യുക എന്നതാണ് തന്റെ പോളിസിയെന്നും സാന്ദ്ര പറഞ്ഞു. ഫ്രൈഡെ ഫിലിംസ് തുടങ്ങുന്ന സമയത്ത് ഇത് കേരളത്തിലെ ഒന്നാം നമ്പർ സാധനം ആയി മാറണമെന്ന് ഉണ്ടായിരുന്നെന്നും ഇപ്പോൾ അങ്ങനെയൊന്നുമില്ല സിനിമ ചെയ്യണം എന്നുമാത്രമായി മാറിയെന്നും സാന്ദ്ര പറഞ്ഞു. സിനിമയിലേക്ക് വന്നില്ലെങ്കിൽ ഒരു വീട്ടമ്മ മാത്രമായി മാറുമായിരുന്നു താനെന്നും കൈരളി ടി വിയോട് സാന്ദ്ര മനസ്സുതുറന്നു.

പലപ്പോഴും താൻ ആലോചിച്ച ഒരു കാര്യമുണ്ട്. കാവ്യയുടെ പല കാര്യങ്ങളും എന്നിലുണ്ടെന്ന്. കുഞ്ഞുങ്ങളെയും കുടുംബവും നോക്കി ഇരിക്കാൻ ആ​ഗ്രഹിക്കുന്ന ഒരാളായിരുന്നു കാവ്യ. എന്ത് ആവണം എന്ന് ചോദിക്കുന്ന സമയത്ത് കുട്ടികൾ പല ആ​ഗ്രഹങ്ങൾ ആകും പറയുക. ചിലർ എഞ്ചിനീയർ ആകണം മറ്റ് ചിലർ ഡോക്ടർ ആകണം എന്നാകും പറയുക. എനിക്ക് അങ്ങനെയായിരുന്നില്ല‌. കാവ്യ പറയുന്നത് പോലെ ഒരു മറുപടി ആയിരുന്നു എനിക്കും ഉണ്ടായിരുന്നത്, സാന്ദ്ര പറഞ്ഞു.

എവിടെയെങ്കിലും കല്യാണം ഒക്കെ കഴിച്ചുപോയി കുഞ്ഞുങ്ങളും ഭർത്താവിനുമൊപ്പം സുഖമായി ജീവിക്കുക എന്നതായിരുന്നു കാവ്യയുടെ ആ​ഗ്രഹം അതുപോലെ തന്നെയായിരുന്നു എന്റെ മനസ്സിലും, അതാകും ഞാൻ ഫാമിലി ലൈഫ് മെയ്ന്റെയ്ൻ ചെയ്ത് പോകുന്നതിന്റെ പ്രധാന കാരണവും. എന്റെ അൾട്ടിമേറ്റ് ലക്ഷ്യം എന്റെ കുടുംബം ആണ് ബാക്കിയൊക്കെയും എനിക്ക് സെക്കന്ററി ആണ്, സാന്ദ്ര പറഞ്ഞു.

ഞാൻ നല്ലൊരു നടിയായിട്ടാണ് എനിക്ക് തോന്നിയത്. ബാല താരമായി വന്നതാണ്. തടിച്ച ഒരു പ്രകൃതം ആയത് കൊണ്ട് നായിക ആയൊന്നും ഞാൻ എന്നെ കണ്ടിരുന്നില്ല. പക്ഷേ സൂത്രധാരനിൽ നായിക ആയി എന്ന വിളിച്ചിരുന്നു. ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. എന്റെ ഒരു സബ്ജക്റ്റ് കഥയാക്കാൻ ലോഹി സാർ ആലോചിച്ചിരുന്നതാണ്. ഈ പുനർ ജന്മത്തെക്കുറിച്ചുള്ള ഒരു സിനിമ ചെയ്യണം എന്ന് എനിക്ക് ഉണ്ടായിരുന്നു അത് ലോഹി സാർ ആലോചിച്ചതുമാണ്. എന്നാൽ അപ്പോഴേക്കും അദ്ദേഹം മരിച്ചു സാന്ദ്ര പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button