23.5 C
Kottayam
Thursday, September 19, 2024

‘മൈ ന്യൂ ഇൻട്രൊഡക്ഷൻ’; വൈറലായി ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ്, കമന്റ് പൂരവുമായി സോഷ്യല്‍ മീഡിയ

Must read

കൊച്ചി:ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിലെ പാട്ടിലൂടെ പുതിയ ഗായികയെ പരിചയപ്പെടുത്തി സംഗീത സംവിധായകൻ ഗോപി സുന്ദർ. ചിത്രത്തിലെ ‘സോന ലഡ്‌കി’ എന്ന പാട്ടുപാടിയ ഗായിക പ്രിയ നായറെയാണ് ഗോപി സുന്ദർ പരിചയപ്പെടുത്തിയത്.

‘മൈ ന്യൂ ഇൻട്രൊഡക്ഷൻ’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ നായർക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയാണ് പാട്ട് യുട്യൂബിലൂടെ പുറത്തിറങ്ങിയത്. ഇതിന്റെ ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന് വളരെയധികം കമന്റുകളും ലഭിക്കുന്നുണ്ട്.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മുഴുനീള കോമഡി ചിത്രം താനാരാ ഓഗസ്റ്റ് ഒൻപതിനാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിരിപടങ്ങളുടെ വലിയ നിര തന്നെ സമ്മാനിച്ച റാഫിയാണ് തിരക്കഥ എഴുതിയത്. ഛായാ​ഗ്രഹണം വിഷ്ണു നാരായണൻ. ഗാനരചന ബി.കെ. ഹരിനാരായണൻ.

വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി ആണ് താനാരയുടെ നിർമ്മാണം. സുജ മത്തായി ആണ് സഹനിർമ്മാതാവ്. കെ.ആർ. ജയകുമാർ, ബിജു എം.പി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റും വൺ ഡേ ഫിലിംസും ചേർന്നാണ് വിതരണം. പി.ആർ.ഒ. വാഴൂർ ജോസ്, നിയാസ് നൗഷാദ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week