28.2 C
Kottayam
Friday, June 5, 2026

അർജുന് വേണ്ടി മറ്റൊരു ജീവൻ ബലി കൊടുക്കാൻ ഞങ്ങൾ തയ്യാറല്ല’; കാലാവസ്ഥ വെല്ലുവിളി മനസിലാക്കുന്നുവെന്ന് കുടുംബം

Must read

ഷിരൂർ: കാലാവസ്ഥ വെല്ലുവിളി മനസിലാക്കുന്നുവെന്ന് മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ. അർജുനായുള്ള തെരച്ചിലിനിടെ മറ്റൊരു ജീവൻ അപകടത്തിലാകരുതെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ജിതിൻ ഷിരൂരിലാണ് ഉള്ളത്. ‘ഇന്നലെ രാത്രി മുതൽ തന്നെ ഇവിടെ നല്ല മഴയാണ്. ഇന്നെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് അവർക്ക് പുഴയിലിറങ്ങാൻ കഴിയുമെന്ന് കരുതുന്നു. മാദ്ധ്യമങ്ങൾക്ക് എന്ത് വിവരം കിട്ടുന്നോ അതൊക്കെ തന്നെയേ നമുക്കും ലഭിക്കുന്നുള്ളൂ. വീട്ടിൽ വിളിച്ച് കാലാവസ്ഥയെക്കുറിച്ചൊക്കെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. നമ്മുടെ അർജുന് വേണ്ടി മറ്റൊരു ജീവൻ ബലി കൊടുക്കാൻ ഞങ്ങൾ തയ്യാറല്ല,’- ജിതിൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് ദുർവ്യാഖ്യാനത്തോടെ പ്രചരിപ്പിക്കുന്നു. അർജുന്റെ അമ്മയുടെയും സഹോദരിയുടെയും ശബ്ദം എഡിറ്റ് ചെയ്ത് വീഡിയോയിൽ തിരുകിക്കയറ്റിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചില യൂട്യൂബ് ചാനലുകൾ അധിക്ഷേപകരമായ വാർത്തകൾ നൽകിയിരുന്നു. അർജുനെ കണ്ടെത്താൻ സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് അപവാദ പ്രചാരണം നടത്തിയത്. തെരച്ചിൽ സംബന്ധിച്ച് കുടുംബം വിഷമങ്ങളും ആശങ്കകളും പങ്കുവച്ചിരുന്നു. ഇതിൽ അർജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത്.

- Advertisement -


മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. “കാലാവസ്ഥ പ്രതികൂലമാണെന്നാണ് ലഭ്യമായിട്ടുള്ള വിവരം. കർണാടക സർക്കാരും ആർമിയും നേവിയും എല്ലാവരും പ്രവർത്തിക്കുന്നുണ്ട്.”- മന്ത്രി പറഞ്ഞു.

- Advertisement -

കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് മരിച്ചവരുടെയും കാണാതായ അർജുന്റെയും കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയപാത നിർമ്മാണ കമ്പനി തയ്യാറാകണമെന്ന് കർണാടക ബ്രഹ്മശ്രീ നാരായണഗുരു പീഠം മഠാധിപതിയും ആര്യ എഡിഗ രാഷ്ട്രിയ മഹാ മണ്ഡലി അഖിലേന്ത്യാ പ്രസിഡന്റുമായ സ്വാമി പ്രണവാനന്ദ ആവശ്യപ്പെട്ടു.

ദേശീയപാത നിർമ്മാണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കുന്നിടിച്ചിലിന് കാരണമായത്. കമ്പനിയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടുത്തണം. കമ്പനിക്കെതിരെ സുപ്രീംകോടതിയിൽ പരാതി നൽകും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപെടുത്തും. അർജുന് വേണ്ടി കർണാടകയിൽ എത്തിയ മാദ്ധ്യമപ്രവർത്തകരെയും രക്ഷാ പ്രവർത്തകരെയും ആഗസ്റ്റ് 25ന് കർണാടകയിലെ മഠത്തിൽ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week