33.9 C
Kottayam
Saturday, April 27, 2024

മുട്ടിൽ മരംമുറിക്കേസ്: നടപടികൾ വൈകിപ്പിച്ച് റവന്യൂ വകുപ്പ് ,പ്രതികളെ സഹായിക്കാനെന്ന് സംശയം

Must read

വയനാട്: മുട്ടിൽ മരം മുറിക്കേസിൽ റവന്യൂവകുപ്പ് നടപടികൾ വൈകിക്കുന്നത് പ്രതികളെ സഹായിക്കാനെന്ന് ആരോപണം. കേരള ലാൻഡ് കൺസെർവൻസി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വർഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂർത്തിയാക്കാത്തത്.

സർക്കാർ ഭൂമിയിലെ മരംമുറിച്ചാൽ, കേരള ലാൻസ് കൺസെർവൻസി ആക്ട് പ്രകാരം റവന്യൂവകുപ്പ് നടപടി സ്വീകരിക്കണം എന്നാണ് നിയമം. മരത്തിന്റെ ഗുണം, ആയുസ് എന്നിവയെല്ലാം കണക്കാക്കി മൂല്യം നിശ്ചയിക്കണം.

ശേഷം മൂന്നിരട്ടിവരെ പിഴ ചുമത്താം. എന്നാൽ മുട്ടിൽ മരംമുറിക്കേസിൽ റവന്യൂവകുപ്പ് ഒരു നടപടിയും തുടങ്ങിയിട്ടില്ല. 2021 ജൂണിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ ഇഴയൽ. മുൻ പപ്ലിക് പ്രോസിക്യൂട്ടർ മുട്ടിൽ മരംമുറിക്കേസിൽ എട്ട് കോടിയുടെ മരമാണ് ആൻറോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ചേർന്ന് മുറിച്ചു കടത്തിയത്.

500 വർഷം വരെ പഴക്കമുള്ള മരങ്ങൾ മുറിച്ചവയിൽ ഉണ്ടെന്നാണ് ഡിഎൻഎ പരിശോധനാ ഫലം. 24 കോടി രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ് പ്രതികൾ ചെയ്തത്. എന്നിട്ടും റവന്യൂ വകുപ്പിന് അനക്കമില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week