EntertainmentKeralaNews

നായകന്റെ മടിയിലിരിക്കണം! പറ്റില്ലെന്ന് സുഹാസിനി; സമാന അനുഭവം നേരിട്ട് ശോഭനയും!

ചെന്നൈ:തെന്നിന്ത്യന്‍ സിനിമയുടെ നിറ സാന്നിധ്യമാണ് സുഹാനി. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടി. ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം സുഹാസിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ജീവിതത്തിലും കരുത്തുറ്റ വ്യക്തിത്വമുണ്ട് സുഹാസിനിയ്ക്ക്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സുഹാസിനി തുറന്ന് പറയാറുണ്ട്.

ഇപ്പോഴിതാ തന്റെ ഒരു അനുഭവം പങ്കുവെക്കുകയാണ് സുഹാസിനി. ഒരു സീന്‍ ചെയ്യാന്‍ താന്‍ വിസമ്മതിച്ചതിനെക്കുറിച്ചാണ് സുഹാസിനി സംസാരിക്കുന്നത്. നായകന്റെ മടിയിലിരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രംഗം. എബിപി സതേണ്‍ റൈസിംഗ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു സുഹാസിനി.

”എന്നോട് നായകന്റെ മടയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ നിരസിച്ചു. ഇത് ഇന്ത്യയാണ്, 1981 ആണ്. പാര്‍ക്കില്‍ വച്ച് ഒരു സ്ത്രീയും പുരുഷന്റെ മടിയില്‍ ഇരിക്കില്ല. ഞാനും ഇരിക്കില്ല അതിനാല്‍. അദ്ദേഹം ഐസ് ക്രീം കഴിക്കുകയും എന്നെ കഴിപ്പിക്കുകയും ചെയ്യുന്നൊരു രംഗമുണ്ട്. ഞാന്‍ പറഞ്ഞു അതേ ഐസ് ക്രീം തന്നെ ഞാനും കഴിക്കില്ല. സീന്‍ മാറ്റണം. എനിക്ക് മറ്റൊരു ഐസ് ക്രീം കൊണ്ടു വരാന്‍ പറഞ്ഞു. അത് കേട്ട് എന്റെ ഡാന്‍സ് ഡയറക്ടര്‍ ഞെട്ടിപ്പോയി. എതിര്‍ക്കാന്‍ പാടില്ലാത്തത് പോലെ. എനിക്ക് പറ്റും, ഞാന്‍ അത് തൊടില്ലെന്ന് ഞാന്‍ പറഞ്ഞു” സുഹാസിനി പറയുന്നു.

അതേസമയം താന്‍ എന്നും സെറ്റിലേക്ക് എത്തുന്നതിന് മുമ്പ് തനിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ളൊരാളെ കണ്ടെത്താറുണ്ടെന്നും സുഹാസിനിമ പറയുന്നു.അല്ലാതെ ഈ യുദ്ധം ഒറ്റയ്ക്ക് ജയിക്കാനാകില്ലെന്നാണ് സുഹാസിനി പറയുന്നത്. അതേസമയം തന്റെ സുഹൃത്തും ദേശീയ അവാര്‍ഡ് നേടിയ നടിയുമൊക്കെയായ ശോഭനയ്ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നാണ് സുഹാസിനി പറയുന്നത്. ഒരു സീന്‍ ചെയ്യാന്‍ ശോഭന നിരസിച്ചപ്പോള്‍ നീയെന്താണ് സുഹാസിനിയെ പോലെ പെരുമാറുന്നത് എന്നായിരുന്നു ചോദിച്ചതെന്നും താരം പറയുന്നത്.

”ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ശോഭന ഒരു സീന്‍ ചെയ്യാനാകില്ലെന്ന് പറഞ്ഞപ്പോള്‍ നീയെന്താണ് നിന്നെ പറ്റി വിചാരിച്ചിരിക്കുന്നത്, സുഹാസിനി ആണെന്നാണോ എന്നായിരുന്നു സംവിധായകന്‍ ചോദിച്ചത്. അതിന് ശേഷം അവള്‍ എന്നോട് നിങ്ങള്‍ക്കെന്താണ് ഇത്ര പ്രത്യേകതയെന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. ഇനിയും സുഹാസിനിമാരും ശോഭനമാരും ഉണ്ടാകണം. എന്നാല്‍ മാത്രമേ അവര്‍ നിഷേധിക്കലുകളോട് പൊരുത്തപ്പെടുകയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു” സുഹാസിനി പറയുന്നു.

Suhasini

മറ്റൊരിക്കല്‍ താന്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഷൂട്ട് ചെയ്യാനിരിക്കുന്ന പാട്ട് കേട്ടെന്നും എന്നാല്‍ അതിലെ വരികള്‍ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ലെന്നും സുഹാസിനിമ പറയുന്നുണ്ട്. അതോടെ താന്‍ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കൂട്ടാക്കിയില്ലെന്നാണ് സുഹാസിനി പറയുന്നത്. അന്നത്തെ കാലത്ത് സെറ്റില്‍ വച്ച് നിരസിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമായിരുന്നുവെന്നും താരം പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button