പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് പിടിയില്‍; അറസ്റ്റ് പോക്‌സോ നിയമപ്രകാരം

കോഴിക്കോട്: പതിനാറുകാരനായ പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുസ്ലീം ലീഗ് നേതാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ.കെ.എം കുഞ്ഞിയെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്.

പരാതി ഉയര്‍ന്ന സമയത്ത് കെ.എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ പുറത്താക്കുകയായിരുന്നു.

പോലീസ് പിടിയിലായ ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.

16 വയസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പോലീസിന് കൈമാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News