KeralaNews

ഇടതുപക്ഷത്തിൻ്റെ തോൽവിയ്ക്ക് കാരണം മുസ്ലിം പ്രീണനം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ തോൽവിയ്ക്ക് കാരണം മുസ്ലിം പ്രീണനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി വർ​ഗീയ പ്രചരണം നടത്തി. ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നുവെന്നും സുരേന്ദ്രൻ വിമർശിച്ചു.

സിപിഐഎമ്മിന്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഐഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട അണികള്‍ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം വിതച്ചതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൊയ്തത്. ഭാവിയില്‍ അത് മതതീവ്രവാദികള്‍ക്കാണ് ഗുണം ചെയ്യുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയ പ്രീണനം സിപിഐഎം തുടരുമെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലിം മതമൗലികവാദികളുടെ വോട്ടിന് വേണ്ടി മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. സിപിഐഎം തിരുത്തലുകള്‍ക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു

സിപിഐഎം തിരുത്തലുകള്‍ക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എന്‍ഡിഎ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പൊസിറ്റീവ് വോട്ടുകളാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button