News

സംഗീത സംവിധായകന്‍ സെല്‍വദാസന്‍ വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ: തമിഴ് സംഗീത സംവിധായകന്‍ എസ്.പി.എല്‍. സെല്‍വദാസന്‍ (49) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി സെല്‍വദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു.

ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തില്‍ റോഡിലെ മീഡിയനില്‍ തലയിടിച്ചു വീണ സെല്‍വദാസനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. 2016-ല്‍ പുറത്തിറങ്ങിയ അന്തമാന്‍ എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച സെല്‍വദാസന്‍ സംഗീത ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button