സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ. നായര്‍ക്ക് നേരെ ആക്രമണം

കടുത്തുരുത്തി : സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ. നായര്‍ക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി 7.45ന് കല്ലറ-വെച്ചൂര്‍ റോഡില്‍ ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിലായിരുന്നു സംഭവം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മൂന്നംഗ സംഘം വടി വാള്‍ കൊണ്ടു വെട്ടി അപായപ്പെടുത്താന്‍ ശ്രമിച്ചത്.

18 വയസ്സില്‍ താഴെയുള്ള മൂന്നു പേരാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ അരയില്‍ നിന്ന് വാള്‍ ഊരി വെട്ടാന്‍ ആഞ്ഞു. തടയാൻ ശമിച്ചപ്പോൾ കഴുത്തിന് അടിയേറ്റു. തുടര്‍ന്ന് കാര്‍ വേഗത്തില്‍ ഓടിച്ച് രക്ഷപെടുകയായിരുന്നു.

വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ വീട്ടില്‍ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് തനിയെ കാറോടിച്ചു മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഫോണ്‍ വന്ന് കാര്‍ റോഡരികില്‍ നിര്‍ത്തിയപ്പോൾ മൂന്നു പേര്‍ കാറിന്റെ ഗ്ലാസില്‍ തട്ടി. അപകടം നടക്കുന്ന വളവാണെന്നും കാര്‍ മാറ്റിയിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാര്‍ മുന്‍പോട്ടു മാറ്റിയിട്ടപ്പോള്‍ വീണ്ടും വന്ന് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ കഴുത്തിന് അടിച്ചെന്നും ജയ്‌സണ്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News