കൊല്ലത്ത് തിരുവോണ നാളില്‍ നടന്നത് രണ്ടു കൊലപാതകങ്ങള്‍

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്നലെ രാത്രി രണ്ട് വ്യത്യസ്ത കൊലപാതകങ്ങള്‍ നടന്നു. അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാളകത്തും ചവറ തെക്കും ഭാഗത്തുമാണ് കൊലപാതകങ്ങള്‍ നടന്നത്. വാളകത്ത് കൊല്ലപ്പെട്ടത് നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണിയാണ്.

മൂന്നുപേര്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം നടക്കുന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചവറ തെക്കുംഭാഗത്ത് കൊല്ലപ്പെട്ടത് രാമചന്ദ്രന്‍പിള്ളയാണ്. തേവലക്കര ക്ഷേത്രത്തിലെ താത്ക്കാലിക പാചകക്കാരനാണ് ഇദ്ദേഹം. റോഡിനു സമീപത്തെ തെങ്ങിന്‍ ചുവട്ടിലാണ് രാമചന്ദ്രന്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് വെട്ടിയിരിക്കുന്നത്. ആളുമാറിയാണ് ഇദ്ദേഹത്തെ വെട്ടിയതെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്ന രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News