28.4 C
Kottayam
Thursday, May 23, 2024

രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൊവിഡ്; 819 മരണം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 36,91,167 ആയി. മരണ സംഖ്യ 65,288 ആയി ഉയര്‍ന്നു.

രാജ്യത്തെ വിവിധ ആശുപത്രികളിലായി 7,85,996 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 28,39,883 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

തമിഴ്‌നാട്, ന്യൂഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week