CrimeKeralaNews

മദ്യപിച്ചുള്ള ചീട്ടുകളിക്കിടെ വാര്‍ക്കുതര്‍ക്കം; അയല്‍വാസി വിമുക്തഭടനെ കോടാലിക്ക് വെട്ടിക്കൊന്നു

ഇടുക്കി: കരുണാപുരം തണ്ണിപ്പാറയില്‍ അയല്‍വാസി വിമുക്തഭടനെ കോടാലിക്കു വെട്ടിക്കൊന്നു. ജാനകിമന്ദിരം രാമഭദ്രന്‍ (71) ആണ് മരിച്ചത്. അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63) കസ്റ്റഡിയിലെന്ന് സൂചന.

ഇന്നലെ രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ വീട്ടില്‍ ഒരുമിച്ച് മദ്യപിച്ചുള്ള ചീട്ടുകളിക്കിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രാമഭദ്രന്റെ തലയ്ക്കു കോടാലിക്കു വെട്ടേറ്റു. രാമഭദ്രന്റെ വാരിയെല്ലുകളും ജോര്‍ജുകുട്ടി ചവിട്ടിയൊടിച്ചു.

ജോര്‍ജുകുട്ടിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തില്‍ കമ്പംമെട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker