വളരെ നാളത്തെ തീരുമാനത്തിനൊടുവില്‍ ആ തീരുമാനത്തിലെത്തി; ഭൂമി പട്‌നേക്കര്‍
പലരുടേയും ഭക്ഷണരീതികള്‍ പലതരത്തിലാണ്. ചിലര്‍ക്ക് നോണ്‍വെജും ചിലര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണത്തോടാണ് താല്‍പര്യം. എന്നാല്‍ ചിലര്‍ നോണ്‍ വെജ് ഭക്ഷണത്തില്‍ നിന്നും വെജിലേക്ക് മാറാറുണ്ട് ചെയ്യാറുണ്ട്. കാലാവസ്ഥയും ആരോഗ്യവുമൊക്കെ കണക്കിലെടുത്താവും ഇത്തരം മാറ്റങ്ങള്‍. ഇപ്പോഴിതാ ബോളിവുഡ് താരം ഭൂമി പട്‌നേക്കര്‍ പൂര്‍ണമായും വെജിറ്റേറിയനാവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്.
വര്‍ഷങ്ങളായി താന്‍ വെജിറ്റേറിയന്‍ ആകണമെന്ന് ആഗ്രഹിക്കുകയായിരുന്നുവെന്നും പക്ഷേ തന്റെ ശീലങ്ങള്‍ കാരണം അവ സാധ്യമായിരുന്നില്ലെന്നും ഭൂമി പറയുന്നു. മറ്റു ജീവികളോട് കൂടുതല്‍ അനുകമ്പയുണ്ടാവാന്‍ ശീലിച്ചു. അങ്ങനെയിരിക്കുമ്പോള്‍ മാംസം കഴിക്കുന്നത് ഒരിക്കലും നല്ല അനുഭവം നല്‍കില്ല ഭൂമി പറയുന്നു.
ഈ തീരുമാനമെടുത്ത ഒരു ദിവസം, താന്‍ മാംസാഹാരങ്ങള്‍ പാടേ ഉപേക്ഷിക്കുകയാണെന്ന് വീട്ടില്‍ പറയുകയായിരുന്നുവെന്നും ഭൂമി പറയുന്നു. ഇപ്പോള്‍ താന്‍ മാംസാഹാരം ഉപേക്ഷിച്ചിട്ട് മാസങ്ങളായി, ഇപ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്നും കുറ്റബോധം ഇല്ലെന്നും ആരോഗ്യപരമായി കരുത്തയായെന്നും ഭൂമി പറയുന്നു.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഭൂമിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഭൂമിയുടെ ഇന്‍സ്റ്റ ഗ്രാം പോസ്റ്റ് പങ്കുവച്ച് വെജിറ്റേറിയന്‍ ക്ലബിലേക്കു സ്വാഗതം എന്നു പറഞ്ഞാണ് നടി അനുഷ്‌ക ശര്‍മയും ശ്രദ്ധാ കപൂറും പ്രതികരിച്ചിരിക്കുന്നത്.