24.9 C
Kottayam
Monday, June 8, 2026

സുഹൃത്തിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി വഴിയില്‍ ഉപേക്ഷിച്ചു;പ്രതിയ്ക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ

Must read

ന്യൂഡല്‍ഹി: കടം വാങ്ങിയ പണം തിരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ സുഹൃത്തിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയയാള്‍ പിടിയില്‍. ഡല്‍ഹിയിലെ പ്രേംനഗറിലാണ് സംഭവം. എന്നാൽ പ്രതിയ്ക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി സ്കൂട്ടറില്‍ കയ‌റ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇയാള്‍ ഉപേക്ഷിച്ചു. സ്‌കൂട്ടറില്‍ ചാക്കുമായി ഇയാള്‍ പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചു.

എന്നാൽ പ്രേം നഗറില്‍ ചാക്കില്‍ നിന്നും രക്തം ഒലിക്കുന്നൊരു മൃതദേഹം കണ്ടെത്തി എന്ന് ഡല്‍ഹി പോലീസിന് ഫോണിലൂടെ ലഭിച്ച വിവരത്തില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കൊലയാളിയുടെ പേര് അങ്കിത് എന്നാണെന്നും മരിച്ചയാള്‍ ഇയാളുടെ സുഹൃത്ത് രവിയാണെന്നും കണ്ടെത്തി. പ്രതിയെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അതേസമയം സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ. നഗരത്തിലെ ഒരു തയ്യല്‍കാരനാണ് അങ്കിത്. സുഹൃത്തായ രവിയ്‌ക്ക് അത്യാവശ്യമായി 77,000 രൂപ അങ്കിത് കടം നല്‍കി. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ അങ്കിതും രവിയും തമ്മില്‍ വഴക്കായി. രവിയുടെ തല അങ്കിത് ചുമരിലിടിച്ചതും രവി രക്തം വാര്‍ന്ന് മരിച്ചു. തുടര്‍ന്ന് കട്ടിയേറിയ പ്ളാസ്‌റ്റിക് വള‌ളിയുപയോഗിച്ച്‌ കെട്ടിയ ശേഷം ആളൊഴിഞ്ഞ ഒരിടത്ത് ഇയാള്‍ രവിയുടെ മൃതദേഹം ഉപേക്ഷിച്ചു. തനിക്ക് ഒരു ബൈക്ക് വാങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും രവി പണം തിരികെ തരാത്തതിനാല്‍ ആഗ്രഹം നടന്നില്ലെന്നും അതിന്റെ ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും അങ്കിത് പൊലീസിനെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week