ന്യൂഡല്‍ഹി : പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ രംഗത്ത് എത്തിയിരിക്കുന്നു. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ പാചകവാതക വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
കഴിഞ്ഞ മാസം രണ്ടു തവണയായി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് നൂറു രൂപ ഉയർത്തിയിരുന്നു. ഇതനുസരിച്ച് ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 694 രൂപ തുടരുന്നതാണ്.
പുതിയ വര്‍ധനവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1349 രൂപ, കൊല്‍ക്കത്തയില്‍ 1410 രൂപ, ചെന്നൈയില്‍ 1463.50 രൂപ എന്നിങ്ങനെയാണ് ഉള്ളത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ഷം 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്നത്.
&#
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News