ചുമട്ടുതൊഴിലാളിയെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ,കസ്റ്റഡിയിലായത് അയൽവാസി ബിജു

കോട്ടയം മുണ്ടക്കയത്ത് ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു കൊന്ന കേസിൽ അയൽവാസി ബിജു കസ്റ്റഡിയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് കാരണം അടക്കം അറിയാൻ വിശദമായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ വൈകീട്ട് 6 45 ഓടെയാണ് .ടൗണിലെ തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ്(സാബു 53) കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജേക്കബ് ജോര്‍ജിനെ വീടിന് സമീപത്തുവച്ചാണ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു.ലഹരിയ്ക്കടിമയായ ബിജുവുമായി നേരത്തെ വാഹനം മാറ്റി ഇടുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായിരുന്നു.

വീട്ടിലേക്ക് നടന്നുവരുന്നതിനിടെ പ്രകോപനമില്ലാതെ ബിജു സാബുവിനുനേരെ കല്ലെറിയുകയായിരുന്നു.പരുക്കേറ്റ് രക്തംവാര്‍ന്ന് സാബു റോഡില്‍ വീണു. ഇതോടെ പ്രതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ സാബുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.മൃതദേഹം മുണ്ടക്കയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.മുണ്ടക്കയം പോലീസ് അന്വേഷണമാരംഭിച്ചു

ഭാര്യ: ബിന്ദു,മക്കള്‍: അലീന,അനുമോള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News