20 വയസ് ഇളപ്പമുള്ള 25 കാരിയെ കെട്ടിയതെന്തുകൊണ്ട് ? ചെമ്പൻ വിനോദ് മനസു തുറക്കുന്നു
കൊച്ചി: മലയാള സിനിമയിൽ ശ്രദ്ധേയരായ നടൻമാരിൽ ഒരാളാണ് ചെമ്പൻ വിനോദ്.ചെമ്പന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. 45 വയസുള്ള ചെമ്ബന്‍ വിനോദ് ജോസും 25 വയസുള്ള മറിയവും തമ്മിലുള്ള പ്രായ വ്യത്യാസത്തെമുന്‍നിര്‍ത്തിയായിരുന്നു പലരും ഈ വിവാഹത്തെ പരിഹസിച്ചത്. ഇപ്പോഴിതാ ഇത്ര ചെറിയ പെണ്ണിനെ ആണോ താന്‍ കല്യാണം കഴിക്കുന്നത് എന്ന ചോദ്യത്തിന് ചെമ്ബന്‍ വിനോദ് നല്‍കിയ മറുപടി ശ്രദ്ധനേടുന്നു.
‘വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളര്‍ന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.
കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങള്‍ക്കിടയില്‍ വന്നത്. അതിനെ പറ്റിയുള്ള ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം.
എന്റെയും മറിയത്തിന്റെയും വീട്ടില്‍ വന്നു തീരുമാനം മാറ്റാന്‍ ശ്രമിച്ചവരുണ്ട്. “ഇത്ര ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത് ശെരിയാണോ” എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് ” എത്രകാലം അവന്‍ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ “എന്നായിരുന്നു .
ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. പക്ഷെ ഞങ്ങള്‍ക്ക് പരസ്പരം തൃപ്തിപ്പെടുത്താന്‍ പറ്റും, സമൂഹത്തെ ബുദ്ധിമുട്ടിക്കാതെ ” വിനോദ് പറയുന്നു