കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പൂജാരി കീഴടങ്ങി

കോട്ടയം: മുണ്ടക്കയത്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് പോലീസില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.

വിവാഹ വാഗ്ദാനം നല്‍കി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായാണ് കേസ്. യുവതിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന ശാന്തി മഠത്തില്‍ വച്ചായിരുന്നു പീഡനം.

വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയും വിവാഹം നടത്താമെന്ന് ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പൊലീസില്‍ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റര്‍ ഓഫിസില്‍ എത്തിയെങ്കിലും ഓഫിസ് സമയം കഴിഞ്ഞതിന്റെ പേരില്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

എന്നാല്‍ വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണില്‍ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതേ തുടര്‍ന്നാണ് യുവതി വീണ്ടും പരാതിയുമായി പൊലീസില്‍ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News