KeralaNews

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിയ്ക്കാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു,സംഭവം മീനച്ചിലാറ്റില്‍ ആര്‍പ്പൂക്കരയില്‍,മരിച്ചത് മുണ്ടക്കയം സ്വദേശിയായ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥി

കോട്ടയം: കൂട്ടുകാരുമൊത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആണ് മരിച്ചത്. കോട്ടയം ഇമേജ് മൾട്ടിമീഡിയ ആനിമേഷൻ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർത്ഥിയാണ് ജറോം. ഞായറാഴ്ച പകൽ 4 ന്  സംഭവം.

ആർപ്പൂക്കര  ആറാട്ട് കടവിനോട് അടുത്ത് സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ജെറോമും സംഘവും.തുടർന്ന് സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. 11 പേരോളം ഒപ്പമുണ്ടായിരുന്നു.

കുളിക്കുന്നതിനിടയിൽ ജറോം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണു.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ജറോമിനെ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിതിരച്ചിൽ നടത്തി. 

കടവിൻ്റെ സമീപത്തു നിന്നു തന്നെ വൈകിട്ട് അഞ്ചോടെ ജെറോമിൻ്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളജിലേയ്ക്ക് മോർച്ചറിയിൽ. മാതാവ്- ബസ്റ്റി, സഹോദരങ്ങൾ- ജാനറ്റ്, ജോയൽ (കാണക്കാരി ലോ കോളജ് നിയമ വിദ്യാർഥികൾ).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker