‘ചതുരത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ കുറെപ്പേർ എന്നെ അൺഫോളോ ചെയ്തു, സീത കണ്ട് ഫാൻസായ ചേച്ചിമാരായിരിക്കും’; സ്വാസിക
കൊച്ചി:മലയാളം ടെലിവിഷൻ രംഗത്തെ ലേഡി സൂപ്പർസ്റ്റാറെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന അഭിനേത്രിയാണ് സ്വാസിക വിജയ്. ഇതുവരെ സ്വാസിക ചെയ്ത എല്ലാ സീരിയലുകളും കഥാപാത്രങ്ങളും വളരെ അധികം സ്വീകാര്യത നേടിയവയാണ്.
സീതയാണ് സ്വാസികയുടെ ഹിറ്റ് സീരിയൽ സീരിയൽ നായകൻ ഷാനവാസും സ്വാസികയും തമ്മിലുള്ള കെമിസ്ട്രിക്ക് നിരവധി ആരാധകരുണ്ട്. സീരിയൽ മേഖലയിലാണ് സ്വാസിക കൂടുതലും ശോഭിച്ചതെങ്കിലും നിരവധി സൂപ്പർസ്റ്റാർ സിനിമകളിൽ അടക്കം സ്വാസിക ഭാഗമായിട്ടുണ്ട്. നായികയായി വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് സ്വാസിക അഭിനയിച്ചിട്ടുള്ളത്.
അതിൽ അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് സ്വാസികയുെട ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത സിനിമ തിയേറ്റർ പ്രദർശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഒടിടിയിൽ റിലീസ് ചെയ്ത ശേഷം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
സ്വാസികയുടെ പ്രകടനത്തെയാണ് സിനിമ കണ്ടവർ ഏറെയും പുകഴ്ത്തുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് സ്വാസിക എത്തിയത്.
ചിത്രത്തിൽ അലൻസിയർ, റോഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ റിലീസിന് ശേഷം തന്റെ ജീവിതത്തിലും കരിയറിലും വന്ന മാറ്റങ്ങളെ കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക. ചതുരം കണ്ട് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പോലും വിളിച്ച് അഭിനന്ദിച്ചുവെന്നും സ്വാസിക പറയുന്നു.
അതേസമയം ചതുരം കണ്ട് ഒരുപാട് പേര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും തന്നെം അണ്‍ഫോളോ ചെയ്‌ത് പോയതിനെ കുറിച്ചും സ്വാസിക വെളിപ്പെടുത്തി. ‘സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെയുള്ള കുറെ ആളുകള്‍ എന്നെ വിളിച്ചു. സ്വാസിക ഇങ്ങനത്തെ റോളുകള്‍ അറ്റംപ്റ്റ് ചെയ്‌തോയെന്ന് ചോദിച്ചു.’
‘ചിലപ്പോള്‍ അവര്‍ ഇത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്റെ ഒരു രൂപവും ഭാവവും വെച്ചിട്ട് ഞാന്‍ ഇങ്ങനെ ഒരു കാര്യം അറ്റംപ്റ്റ് ചെയ്യുമെന്ന് അവര്‍ ഓര്‍ത്തുകാണില്ല. നല്ല കാര്യം…. ഒരു മാറ്റം ആവശ്യമായിരുന്നു എന്ന് ചിലര്‍ പറഞ്ഞിരുന്നു. ചതുരം കഴിഞ്ഞ് വന്ന പ്രധാനപ്പെട്ട മാറ്റം അതാണ്. പിന്നെ ഇൻസ്റ്റഗ്രാമിൽ കുറേപ്പേർ അൺഫോളോ ചെയ്ത് പോയി.’
‘സീത സീരിയൽ കണ്ട് ഫാൻസായ ചേച്ചിമാരായിരിക്കാം. അത് കണ്ടപ്പോൾ അവർക്ക് ഒരു ഇഷ്ടക്കേട് തോന്നിക്കാണും. അങ്ങനെ കുറെപ്പേർ അൺഫോളോ ചെയ്ത് പോയത് ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ തിരിച്ച് വന്നോയെന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെ ഒരു മാറ്റം ഇൻസ്റ്റഗ്രാമിൽ സംഭവിച്ചു.’
‘അതേസമയം വേറൊരു ക്രൗഡ് ഇപ്പോൾ ഫോളോ ചെയ്യുന്നുണ്ട്. യങ്സ്റ്റേഴ്സായ കുട്ടികളാണെന്ന് തോന്നുന്നു. സ്വാസിക ചേച്ചിയുടെ ഇങ്ങനത്തെ റോൾ വരുമ്പോൾ ഞങ്ങൾ വെയിറ്റിങാണ് എന്നൊക്കെ പറഞ്ഞു. അങ്ങനേയും മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നെ വിശ്വസിക്കൂവെന്ന് സിനിമാക്കാരോട് പറയാൻ തോന്നുന്നുണ്ട്. ചതുരത്തിന്റെ സെറ്റിൽ എല്ലാവരും എന്നെ പാംപർ ചെയ്താണ് കൊണ്ടുനടന്നിരുന്നത്.’
‘കാരണം എന്റെ മൂഡ് മാറി ഒന്നും മോശമാകരുതല്ലോ. ഇങ്ങനത്തെ സിനിമയൊക്ക സ്വാസിക ചെയ്താൽ ഏൽക്കുമോയെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. അന്ന് എനിക്ക് മറുപടിയില്ലായിരുന്നു. കാരണം എനിക്ക് പറ്റുമോയെന്ന് ഞാനും ചെയ്ത് നോക്കുന്നതെയുള്ളു.’
‘ചതുരത്തിന് യെസ് പറഞ്ഞില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. ബാക്കി വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതിയാണ് യെസ് പറഞ്ഞത്. സിനിമയിൽ സ്മാർട്ടായി കാര്യങ്ങൾ ഡീൽ ചെയ്യുക എന്നതാണ് പ്രധാനമെന്ന് തോന്നിയിട്ടുണ്ട്.’
‘നമ്മൾ തന്നെ സ്വന്തം തീരുമാനങ്ങൾ എടുക്കുക എന്നതാകും നല്ലത്’ സ്വാസിക പറഞ്ഞു. താൻ സീരിയൽ നടിയാണെന്ന കാര്യം തന്നെ സെലക്ട് ചെയ്ത ശേഷമാണ് സംവിധായകൻ സിദ്ധാർഥ് അറിഞ്ഞതെന്ന് മുമ്പൊരിക്കൽ സ്വാസിക പറഞ്ഞിരുന്നു.