24.8 C
Kottayam
Thursday, June 4, 2026

മുഖ്യമന്ത്രി സത്യത്തില്‍ നിന്ന് ഒളിച്ചോടി:മുല്ലപ്പള്ളി

Must read

തിരുവനന്തപുരം:മലയാളികളുടെ ആരോഗ്യ ഡേറ്റ അമേരിക്കന്‍ കമ്പിനിക്കു വിറ്റൂതുലച്ച ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത്. ഈ ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ജനമനസില്‍ ഉണ്ടാകുമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം മുഖ്യമന്ത്രി പത്രസമ്മേളനം നടത്താന്‍ തിരിച്ചെത്തിയപ്പോള്‍ ഈ ഇടപാടിനെക്കുറിച്ചുള്ള സമഗ്രമായ വിശദീകരണമാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ നീളുന്ന പത്രസമ്മേളനത്തില്‍ 50 മിനിറ്റിലധികവും അദ്ദേഹം പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. സ്പ്രിങ്കളര്‍ ഇടപാടിനെക്കുറിച്ചും അതിലെ പുതിയ സംഭവികാസങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി പഴി മാധ്യമപ്രവര്‍ത്തകരുടെ മേല്‍ ചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്. മാധ്യമ സിന്‍ഡിക്കറ്റ് എന്നു വിളിച്ച് പത്രലോകത്തെ വീണ്ടും അപമാനിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അഴിമതി മൂടിവയ്ക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി പയറ്റിയത്. ഒട്ടകപ്പക്ഷിയെപ്പോലെ മുഖ്യമന്ത്രി തല മണ്ണില്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. പക്ഷേ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നു മുല്ലപ്പള്ളി പറഞ്ഞു.

മുതിര്‍ന്ന നേതാക്കളെ നിരവധി തവണ അപമാനിക്കാന്‍ പത്രസമ്മേളനത്തില്‍ ദീര്‍ഘ സമയം കണ്ടെത്തിയ മുഖ്യമന്ത്രിക്ക് സ്പ്രിങ്കളിന്റെ കാര്യം വിശദീകരിക്കാന്‍ സമയമില്ലെന്നു പറയുന്നത് തികഞ്ഞ വിരോധാഭാസമാണ്. ജനങ്ങളെ ഭീതിയുടെ മുള്‍മുനിയില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അതു കേരളത്തില്‍ വിലപ്പോകില്ല. പത്രസമ്മേളനത്തിനു പകരം ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയായിരിക്കും മുഖ്യമന്ത്രിക്ക് ഇണങ്ങുന്നതെന്ന് മുല്ലപ്പള്ളി പരിഹസച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week