KeralaNews

റിലയൻസ് 5 കോടി, 2000 കൊവിഡ് പ്രൊട്ടക്ഷന്‍ ഷീല്‍ഡുകളുമായി മഹീന്ദ്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

തിരുവനന്തപുരം: കാെവിഡ് പ്രതിരോധ നടപടികൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡ് 2000 കൊവിഡ് പ്രൊട്ടക്ഷന്‍ ഷീല്‍ഡുകള്‍ നല്‍കുമെന്നറിയിച്ചു.  കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചു.  

രാംകോ സിമന്‍റ്സ് ലിമിറ്റഡ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്.48,31, 681 രൂപയുടെ ഉപകരണങ്ങളാണ് രാം കോ സിമന്‍റ്സ് സംസ്ഥാനത്തിന് കൈമാറിയത്.

കൊവിഡ് ചികിത്സ രംഗത്തു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 500 പിപിഇ കിറ്റുകള്‍ കൈമാറുമെന്ന് മാധ്യമം ദിനപത്രം സി.ഇ.ഒ. പി.എം സാലിഹ്,  എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തു പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും. സ്ഥാപനത്തിന്‍റെ പൂര്‍ണ പിന്തുണയും സഹകരണവുമുണ്ടാകുന്നുമെന്നം അവര്‍ അറിയിച്ചു.

*ദുരിതാശ്വാസ നിധി*

റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫൗണ്ടേഷനും 5 കോടി രൂപ. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനൊപ്പമുണ്ടെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും അറിയിച്ചു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ 112.79 കോടി രൂപ. സഹകരണ വകുപ്പ് മുഖാന്തിരം 94.71 കോടി രൂപ, നേരിട്ട് 18.08 കോടി രൂപ.

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1 കോടി രൂപ നല്‍കി

പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്ക് 87 ലക്ഷം രൂപ. കൂടാതെ പ്രവാസി വ്യവസായികള്‍ക്ക് പ്രത്യേക പലിശരഹിത സ്വര്‍ണ്ണ വായ്പ അനുവദിക്കുന്നതിന് 100 കോടി രൂപ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതായും ബാങ്ക് അറിയിച്ചു.

നദ്വത്തുല്‍ മുജാഹിദിന്‍ പ്രസിഡണ്ട് ടി.പി. അബ്ദുള്ളകോയ മദനി സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഐസലേഷന്‍ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് അറിയിച്ചു. അദ്ദേഹം 20 ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുമുണ്ട്.

നാടക പ്രവര്‍ത്തകരുടെ സംഘടന നാടക് 3.5 ലക്ഷം
 
കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി 5 ലക്ഷം

കെഎംസിസി മുന്‍ പ്രസിഡണ്ട് സി പി എ ബാവഹാജി  10 ലക്ഷം

കെ.എസ്.ആര്‍.ടി.സി പേന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ 10 ലക്ഷം

കോഴിക്കോട് അത്തോളി ഗ്രാമാപഞ്ചായത്ത് – 10 ലക്ഷം രൂപ

കോഴിക്കോട് എരഞ്ഞിക്കല്‍ പി.വി.എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ 58,350

സി പി ഐ എം പേരൂര്‍ക്കട ഏരിയ 51,000 രൂപ

സുപ്രീം ഏജന്‍സീസ് കോട്ടക്കല്‍, മലപ്പുറം 20 ലക്ഷം

കുന്നത്തൂര്‍ ശ്രീദുര്‍ഗ ദേവി ക്ഷേത്ര സമിതി, ആലപ്പുഴ 1 ലക്ഷം

ജി വേണുലാല്‍ അമ്പലപ്പുഴ ഗ്രമപഞ്ചായത്ത് പ്രസിഡന്‍റ് 11,220

ഡോ. ആര്‍ ശ്രീകുമാര്‍, അമ്പലപ്പുഴ 7500

കാരവല്ലൂര്‍ കൊല്ലം ഗ്രമപഞ്ചായത്ത് 7 ലക്ഷം

കാരവല്ലൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ ചേര്‍ന്ന് 31,600 രൂപ

ഏഴുപുന്ന ഉള്‍നാടന്‍ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം  അരൂര്‍ 1 ലക്ഷം

ട്രാന്‍കൂര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിംഗ് കമ്പനി 10 ലക്ഷം

കെ എസ് ആര്‍ ടി സി പെന്‍ഷന്‍നേര്‍ ഓര്‍ഗനൈസേഷന്‍ 10 ലക്ഷം

കേരള ഗ്രമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്‍സ് ഓര്‍ഗനൈസേഷന്‍  11,15,000 രൂപ

*വിഷുകൈനീട്ടം*

സ്വാതി ജി ആലപ്പുഴ 1500

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker