FeaturedKeralaNews

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്; 5 ഷട്ടറുകള്‍ അടച്ചു

കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. നാല് ഷട്ടറുകള്‍ 30 സെ.മി ഉയര്‍ത്തിയിട്ടുണ്ട്. 2,300 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്നിരുന്ന 5 ഷട്ടറുകള്‍ അടച്ചു.

ഇന്നലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് ഇന്നലെ പുലര്‍ച്ചെ ഷട്ടറുകള്‍ തുറന്നു. പെരിയാറില്‍ നാലടിയിലേറെ ജലനിരപ്പുയര്‍ന്നു. വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകള്‍ വെള്ളത്തിലായി.

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാന്‍ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയര്‍ന്നു. ഇവിടെ നിന്നും പരമാവധിവെള്ളം മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. 2401 അടിയായാല്‍ ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button