ഷൂ ധരിച്ച് സ്‌കൂളിലെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം

തൃശൂര്‍: സ്‌കൂളില്‍ ഷൂ ധരിച്ചെത്തിയതിന് പ്ലസ്വണ്‍ വിദ്യാര്‍ഥിക്ക് പ്ലസ്ടു വിദ്യാര്‍ഥികളുടെ മര്‍ദനം. ഗുരുവായൂര്‍ സ്വദേശി ഫിറോസിന്റെ മകന്‍ ഫയാസി(17)നാണ് മര്‍ദനമേറ്റത്. മുതുവട്ടൂര്‍ ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഫയാസ്.

ചൊവ്വാഴ്ച ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ഫയാസിനെ പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. സ്‌കൂളില്‍ ഷൂ ധരിച്ചെത്തിയതിനെ ചൊല്ലി നേരത്തെ തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഭവം നടന്നത്.

മര്‍ദനത്തില്‍ മുഖത്തും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസ്‌കിന് തകരാര്‍ സംഭവിച്ച് വര്‍ഷങ്ങളോളം ചികിത്സതേടിയിരുന്നയാളാണ് ഫയാസ്. സംഭവത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News