‘മുടി വളരാന്‍ അമ്മ എനിക്കായി എണ്ണ ചുട്ട് തരുവാ’ മകള്‍ കണ്‍മണിയ്ക്ക് മുടി വളരാന്‍ എണ്ണ കാച്ചി മുക്ത; വീഡിയോ

മലയാളികളുടെ പ്രിയതാരമാണ് മുക്ത. തന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിത മകള്‍ കണ്‍മണിക്കായി എണ്ണ കാച്ചുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. മകള്‍ക്കായി ഇങ്ങനെ തൊടിയില്‍ നിന്നും കിട്ടുന്നതൊക്കെ ഉപയോഗിച്ച് എണ്ണ കാച്ചുന്നതില്‍ അമ്മയെന്ന നിലയില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്നാണ് മുക്ത പറയുന്നത്.

‘ആനിമേഷന്‍ ചിത്രത്തിലെ നായികയെ പോലെ മുടി വളരാന്‍ അമ്മ എനിക്കായി എണ്ണ ചുട്ട് തരുവാ’ എന്ന് മുക്തയുടെ കണ്‍മണി കുസൃതിയോടെ വീഡിയോയില്‍ പറയുന്നു. ആരാധകര്‍ക്കായി എണ്ണയില്‍ ചേര്‍ത്ത സാധനങ്ങളും ഉണ്ടാക്കുന്ന വിധങ്ങളും മുക്ത പങ്കുവയ്ക്കുന്നുണ്ട്.

കറ്റാര്‍വാഴ, നെല്ലിക്ക, ചുവന്നുള്ളി, കീഴാര്‍ നെല്ലി, ബ്രമ്മി, മുയല്‍ച്ചെവി, മുക്കുറ്റി, കൃഷ്ണ തുളസി, ചെമ്പരത്തി പൂവ്, ചെത്തി പൂവ്, കറി വേപ്പില, മൈലാഞ്ചി, ശിവയ്ക പൊടി, കര്‍പ്പൂരം 4 എണ്ണം, എന്നിവ ചേര്‍ത്ത് വറ്റുന്നതിന് മുന്‍പ് എണ്ണ ഒഴിച്ച് തിളപ്പിക്കണം എന്നാണ് മുക്ത വീഡിയോക്കൊപ്പം കമന്റില്‍ കുറിച്ചിരിക്കുന്നത്.

View this post on Instagram

എന്റെ ഇഷ്ടങ്ങൾ 👩💆‍♀️

A post shared by muktha (@actressmuktha) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News