ക്യാന്‍സറുമില്ല, ഡ്രഗ് അഡിക്ടുമല്ല; ഹെയര്‍ സ്‌റ്റെലിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സ്വാസ്തിക
തന്റെ പുതിയ ഹെയര്‍ സ്‌റ്റൈലിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം സ്വാസ്തിക മുഖര്‍ജി. ക്യാന്‍സറാകും, ഡ്രഗ് അഡിക്ട് ആകും എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്കാണ് താരത്തിന്റെ മറുപടി. തന്റെ തലമുടിയില്‍ എന്ത് പരീക്ഷണങ്ങള്‍ നടത്താനും തനിക്ക് അവകാശമുണ്ടെന്നും സ്വാസ്തിക കുറിച്ചു.
‘എനിക്ക് ക്യാന്‍സര്‍ ഇല്ല (ഒരിക്കലും വരാതിരിക്കാന്‍ പ്രര്‍ത്ഥിക്കുന്നു), ഞാന്‍ ഡ്രഗ്സ് ഉപയോഗിക്കാറില്ല, പുകവലിക്കാറില്ല, ഹാഷ്/വീഡ് ഉപയോഗിക്കാറില്ല, റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിട്ടുമില്ല. ഇത് എന്റെ തലയും തലമുടിയുമാണ്. എനിക്ക് തോന്നുന്നതെന്തും ഞാന്‍ ചെയ്യും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചല്ലോ? ഇനി ചില്‍ ചെയ്യു” എന്നാണ് സ്വാസ്തികയുടെ ട്വീറ്റ്.
വളരെ മോശമായി തോന്നുന്നു എന്ന കമന്റുകള്‍ക്കും താരം മറുപടി കൊടുത്തിട്ടുണ്ട്. ”മോശം ഉള്ളിലുണ്ട്, മോശമായി കാണുന്നതില്‍ സന്തോഷം” എന്നാണ് താരം കമന്റ് നല്‍കിയത്. സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന ചിത്രം ‘ദില്‍ ബേചാര’യാണ് സ്വാസ്തിക മുഖര്‍ജിയുടെതായി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം.
പാതാള്‍ ലോക് എന്ന വെബ് സീരിസിലും സ്വാസ്തിക വേഷമിട്ടിട്ടുണ്ട്. താഷെര്‍ ഗാര്‍ എന്ന ബംഗാളി സിനിമയാണ് സ്വാസ്തികയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം.
No I don’t have cancer ( I pray I don’t have it ever), No I don’t do drugs, I don’t smoke weed/hash, No I have never visited a rehabilitation Center. It’s my head and my hair so I can and will do whatever the hell I want with it.
All questions answered ?! Now chill 😅😊🙏🏼 pic.twitter.com/G1EG71rFTH— Swastika Mukherjee (@swastika24) August 19, 2020