27.8 C
Kottayam
Sunday, May 26, 2024

മുകേഷ് അംബാനിക്ക് കേന്ദ്ര സുരക്ഷ തുടരാം; ഹർജി തള്ളി സുപ്രീം കോടതി

Must read

ന്യൂഡൽഹി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്ര സർക്കാർ നൽകുന്ന സുരക്ഷ തുടരാമെന്ന് സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് സുരക്ഷ തുടരാൻ ഉത്തരവിട്ടത്.

മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള ഭീഷണിയും അദ്ദേഹത്തിന് നൽകുന്ന സുരക്ഷയും സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാനും ഏതുതരം സുരക്ഷയാണ് നൽകുന്നതെന്ന് റിപ്പോർട്ട് സമർപ്പിക്കാനും ത്രിപുര ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രം അംബാനിക്ക് നൽകുന്ന സുരക്ഷ ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നാണ് കോടതി റിപ്പോർട്ട് തേടിയത്. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയിലും പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week