KeralaNews

‘വമ്പൻ ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാളം തെളിയിച്ചു’

കോഴിക്കോട്: ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. ‘തിങ്കളാഴ്ച നിശ്ചയ’ത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“മലയാള ചിത്രങ്ങളുടെ ദേശീയനേട്ടം ഇതിന് തെളിവ്. പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. നഞ്ചിയമ്മക്ക് അവാർഡ് നൽകിയത് വലിയ കാര്യം. അവരുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹം. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ട്.”

ദേശീയ പുരസ്കാര ജൂറിയെ അഭിനന്ദിക്കുന്നു. സുതാര്യമായിരുന്നു എല്ലാം. കഴിവിനെ തന്നെയാണ് അം​ഗീകരിച്ചത്. അക്കാര്യത്തിലും മലയാളിക്ക് അഭിനന്ദിക്കാം. സംഘട്ടനരം​ഗങ്ങളേക്കുറിച്ച് പറയുമ്പോൾ അയ്യപ്പനും കോശിയുടേയും തിരക്കഥ തയ്യാറാക്കുമ്പോൾത്തന്നെ സച്ചിയുടെ മനസിൽ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സംവിധായകൻ, സഹനടൻ, സംഘട്ടന സംവിധാനം, ​ഗായിക എന്നീ വിഭാ​ഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാരങ്ങൾക്ക് അർഹമായത്. സഹനടനായി ബിജു മേനോനും സംവിധായകനായി സച്ചിയും മാഫിയാ ശശി, സുപ്രീം സുന്ദർ, രാജശേഖർ എന്നിവർ സംഘട്ടന സംവിധായകരായും നഞ്ചിയമ്മ ​ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button