മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി അലി അക്ബര്‍ ഇനി ‘രാമസിംഹന്‍’

കോഴിക്കോട്: മതം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ പേര് മാറ്റി സംവിധായകനും ബിജെപി നേതാവുമായ അലി അക്ബര്‍. ‘രാമസിംഹന്‍’ എന്ന പേരാണ് അദ്ദേഹം പുതിയതായി സ്വീകരിച്ചത്.

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്‌ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

ഇനി ഹിന്ദു ധര്‍മ്മത്തിലേക്കാണ് പോകുന്നതെന്നും നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാമെന്നും സംസ്‌കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍ എന്നും അലി അക്ബര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News